Poonden nermoli [stree]

പൂന്തേൻ നേർമൊഴി [സ്ത്രീ]
Year
Language

പൂന്തേന്‍ നേര്‍‌മൊഴി... പൂന്തേന്‍ നേര്‍‌മൊഴി...
മതിമുഖി മധുമൊഴി പാടുക പാടുക നീ
പൂന്തേന്‍ നേര്‍‌മൊഴീ....
ഹിമഗിരിനന്ദിനീ ശിവകരിശങ്കരീ
പാടുക മാനിനീ നീ... പൂന്തേന്‍ നേര്‍‌മൊഴീ...

രിഗനിധ സനിധ മഗരിനിധ മഗരിഗമനിധമാഗരി
രിഗനിധമ സനിധ മഗരിനിധമ ഗരിനിധ ഗരിനിധസ
പൂത്തിരുവാതിരനാളില്‍ മംഗലരാവില്‍ തന്‍ പ്രിയനെ
ധ്യാനിച്ചൂ നീ ഹിമകണമുതിരും യാമിനി നിന്‍ സഖിയായ്
നീലാകാശത്തൊരു മുകില്‍ കണ്ടു നീയതില്‍ ജട കണ്ടു
നീരദമണിയും വെണ്മതി കണ്ടൂ നീ ശിവനെ കണ്ടു
പൂന്തേന്‍ നേര്‍‌മൊഴീ നേര്‍‌മൊഴീ മൊഴീ

ഗരിനിധമഗരി നിധമഗരി നിസ മഗരി ധമഗ സനിധ മഗരി
ആര്‍ദ്രമനോഹരരാവില്‍ നീലനിലാവില്‍ തന്‍ പ്രിയനെ
മോഹിച്ചൂ നീ പാര്‍വ്വണചന്ദ്രിക നീര്‍മുത്തണിയുകയായ്
മേലേ വാനത്തൊരു തുടി കേട്ടു നീയതില്‍ ശ്രുതി കേട്ടു
മംഗലനടനത്താളം കേട്ടു നീ പ്രണവം കേട്ടു
(പൂന്തേന്‍)

pūnden ner‌mŏḻi... pūnden ner‌mŏḻi...
madimukhi madhumŏḻi pāḍuga pāḍuga nī
pūnden ner‌mŏḻī....
himagirinandinī śivagariśaṅgarī
pāḍuga māninī nī... pūnden ner‌mŏḻī...

riganidha sanidha magarinidha magarigamanidhamāgari
riganidhama sanidha magarinidhama garinidha garinidhasa
pūttiruvādiranāḽil maṁgalarāvil tan priyanĕ
dhyāniccū nī himagaṇamudiruṁ yāmini nin sakhiyāy
nīlāgāśattŏru mugil kaṇḍu nīyadil jaḍa kaṇḍu
nīradamaṇiyuṁ vĕṇmadi kaṇḍū nī śivanĕ kaṇḍu
pūnden ner‌mŏḻī ner‌mŏḻī mŏḻī

garinidhamagari nidhamagari nisa magari dhamaga sanidha magari
ārdramanohararāvil nīlanilāvil tan priyanĕ
mohiccū nī pārvvaṇasandriga nīrmuttaṇiyugayāy
mele vānattŏru tuḍi keṭṭu nīyadil śrudi keṭṭu
maṁgalanaḍanattāḽaṁ keṭṭu nī praṇavaṁ keṭṭu
(pūnden)