Poonden nermoli (m)

പൂന്തേന്‍ നേര്‍മൊഴി (m)
Year
Language

പൂന്തേന്‍ നേര്‍‌മൊഴി പൂന്തേന്‍ നേര്‍‌മൊഴി
മതിമുഖി മധുമൊഴി പാടുക പാടുക നീ
പൂന്തേന്‍ നേര്‍‌മൊഴീ
ഹിമഗിരിനന്ദിനീ ശിവകരിശങ്കരീ
പാടുക മാനിനീ നീ പൂന്തേന്‍ നേര്‍‌മൊഴീ

രിഗനിധ സനിധമഗരിനിധ മഗരിഗമനിധമാഗരി
രിഗനിധമ സനിധ മഗരിനിധമ ഗരിനിധ ഗരിനിധസ

പൂത്തിരുവാതിരനാളില്‍ മംഗലരാവില്‍ തന്‍ പ്രിയനെ
ധ്യാനിച്ചൂ നീ ഹിമകണമുതിരും യാമിനി നിന്‍ സഖിയായ്
നീലാകാശത്തൊരു മുകില്‍ കണ്ടു നീയതില്‍ ജട കണ്ടു
നീരദമണിയും വെണ്മതി കണ്ടൂ നീ ശിവനെ കണ്ടു
പൂന്തേന്‍ നേര്‍‌മൊഴീ നേര്‍‌മൊഴീ മൊഴീ....

ഗരിനിധമഗരി നിധമഗരിനിസ മഗരി ധമഗ സനിധ മഗരി
ആര്‍ദ്രമനോഹര രാവില്‍ നീലനിലാവില്‍ തന്‍ പ്രിയനെ
മോഹിച്ചൂ നീ പാര്‍വണചന്ദ്രിക നീര്‍മുത്തണിയുകയായ്
മേലേ വാനത്തൊരു തുടി കേട്ടു നീയതില്‍ ശ്രുതി കേട്ടു
മംഗലനടനത്താളം കേട്ടു നീ പ്രണവം കേട്ടു
(പൂന്തേൻ നേർമൊഴി...)

pūnden ner‌mŏḻi pūnden ner‌mŏḻi
madimukhi madhumŏḻi pāḍuga pāḍuga nī
pūnden ner‌mŏḻī
himagirinandinī śivagariśaṅgarī
pāḍuga māninī nī pūnden ner‌mŏḻī

riganidha sanidhamagarinidha magarigamanidhamāgari
riganidhama sanidha magarinidhama garinidha garinidhasa

pūttiruvādiranāḽil maṁgalarāvil tan priyanĕ
dhyāniccū nī himagaṇamudiruṁ yāmini nin sakhiyāy
nīlāgāśattŏru mugil kaṇḍu nīyadil jaḍa kaṇḍu
nīradamaṇiyuṁ vĕṇmadi kaṇḍū nī śivanĕ kaṇḍu
pūnden ner‌mŏḻī ner‌mŏḻī mŏḻī....

garinidhamagari nidhamagarinisa magari dhamaga sanidha magari
ārdramanohara rāvil nīlanilāvil tan priyanĕ
mohiccū nī pārvaṇasandriga nīrmuttaṇiyugayāy
mele vānattŏru tuḍi keṭṭu nīyadil śrudi keṭṭu
maṁgalanaḍanattāḽaṁ keṭṭu nī praṇavaṁ keṭṭu
(pūnden nermŏḻi...)