പൂമുഖത്തളത്തിലെ പൊന്നഴിക്കൂട്ടിലിന്ന്
കാത്തിരിപ്പുണ്ടൊരു തത്തമ്മ
നിന്റെ കഥ കേട്ടു മൂളുന്ന തത്തമ്മ
കളിത്തത്തമ്മ...
(പൂമുഖ...)
മറ്റാരും കേള്‍ക്കാതെ നീ
ഇക്കുറിയവളോടു പറയുകില്ലേ
നിന്റെ കദളീവനത്തിലൊരാണ്‍കിളി വന്നു
കരളിലെ തേന്‍കനി അവന്‍ കവര്‍ന്നു...
(പൂമുഖ...)
പണ്ടേതോ മതിലകത്തെ
പൂങ്കന്നിതന്‍ അനുരാഗകഥപോലെ
നിന്റെയരികില്‍ വന്നാണ്‍കിളി ചൊല്ലിയതെല്ലാം
അവളുടെ കാതില്‍ നീ പറയുകില്ലേ...
(പൂമുഖ...)
എള്ളെണ്ണപ്പുതുമണവും
തൂവെള്ളാമ്പല്‍ വിരിയും കുളിര്‍മണവും
നിന്റെ തൊടിയിലിലഞ്ഞികള്‍ പൂവിട്ട മണവും
തിരയുകയാണിന്നും ഇവിടെ നിന്നെ...
(പൂമുഖ...)