Poomottinu (d)

പൂമൊട്ടിനു (d)
Work
Year
Language

(സ്ത്രീ) പൂമൊട്ടിനു കൈനീട്ടി കൈയ്യില്‍കിട്ടി പൂക്കാലം
(പു) മോഹിച്ചതു് പൊന്‍മുത്തു് കൈവന്നതു് നക്ഷത്രം
(സ്ത്രീ) ഇന്നോളം ഞാനറിയാത്തൊരു പുലരിക്കാറ്റിന്‍ സ്നേഹം‌
(പു) ഇന്നോളം ഞാന്‍കാണാത്തൊരു പൊന്നന്തി സിന്ദൂരം
ഇന്നെനിക്കു നല്‍കി നീയെന്‍ പ്രണയപ്പൂത്തുമ്പി

(സ്ത്രീ) പൂമൊട്ടിനു കൈനീട്ടി കൈയ്യില്‍കിട്ടി പൂക്കാലം
(പു) മോഹിച്ചതു് പൊന്‍മുത്തു് കൈവന്നതു് നക്ഷത്രം

(പു) പ്രണയമയീ നിന്‍ ബിബം ഞാന്‍ പ്രാണനിലെന്നും സൂക്ഷിച്ചു
(സ്ത്രീ) ഏതോ പുണ്യം കൊണ്ടു തെളിഞ്ഞു വൈകിയറിഞ്ഞു നിന്‍ ഹൃദയം
(പു) നിന്‍ മനസ്സെന്‍ സ്വന്തം ആകാന്‍ ആയിരം രാവു് കാത്തു
(സ്ത്രീ) ചുംബനപ്പൂ മുത്തു കോര്‍ക്കാന്‍ ഇന്നു ഞാന്‍ മുന്നില്‍ നില്‍പ്പൂ
(‍ഡു) നമുക്കു വേണ്ടി വിടര്‍ന്നുവല്ലോ കല്യാണമുല്ലപ്പൂ

(സ്ത്രീ) പൂമൊട്ടിനു കൈനീട്ടി കൈയ്യില്‍കിട്ടി പൂക്കാലം

(പു) നിന്റെ കളങ്കംചന്ദനമായു് നിനവില്‍ ചാലിച്ചെഴുതി ഞാന്‍
(സ്ത്രീ) വൈകി വിടര്‍ന്ന വസന്തത്തില്‍ മുങ്ങിയലിഞ്ഞു മയങ്ങി ഞാന്‍
(പു) ചന്ദ്രബിംബം പൂത്തുലഞ്ഞു സ്വര്‍ണ്ണമാനോടി വന്നു
(സ്ത്രീ) ആദ്യ രാവിന്‍ സൗരഭങ്ങള്‍ സാന്ദ്രമായു് പെയ്തലിഞ്ഞു
മനസ്സിലേതോ പൊന്‍മയൂരം അണിപ്പീലി നീര്‍ത്തുമ്പോള്‍

(പൂമൊട്ടിനു)

(strī) pūmŏṭṭinu kainīṭṭi kaiyyilgiṭṭi pūkkālaṁ
(pu) mohiccadu് pŏnmuttu് kaivannadu് nakṣatraṁ
(strī) innoḽaṁ ñānaṟiyāttŏru pularikkāṭrin snehaṁ‌
(pu) innoḽaṁ ñānkāṇāttŏru pŏnnandi sindūraṁ
innĕnikku nalgi nīyĕn praṇayappūttumbi

(strī) pūmŏṭṭinu kainīṭṭi kaiyyilgiṭṭi pūkkālaṁ
(pu) mohiccadu് pŏnmuttu് kaivannadu് nakṣatraṁ

(pu) praṇayamayī nin bibaṁ ñān prāṇanilĕnnuṁ sūkṣiccu
(strī) edo puṇyaṁ kŏṇḍu tĕḽiññu vaigiyaṟiññu nin hṛdayaṁ
(pu) nin manassĕn svandaṁ āgān āyiraṁ rāvu് kāttu
(strī) suṁbanappū muttu korkkān innu ñān munnil nilppū
(ḍu) namukku veṇḍi viḍarnnuvallo kalyāṇamullappū

(strī) pūmŏṭṭinu kainīṭṭi kaiyyilgiṭṭi pūkkālaṁ

(pu) ninṟĕ kaḽaṅgaṁcandanamāyu് ninavil sāliccĕḻudi ñān
(strī) vaigi viḍarnna vasandattil muṅṅiyaliññu mayaṅṅi ñān
(pu) sandrabiṁbaṁ pūttulaññu svarṇṇamānoḍi vannu
(strī) ādya rāvin saurabhaṅṅaḽ sāndramāyu് pĕydaliññu
manassiledo pŏnmayūraṁ aṇippīli nīrttumboḽ

(pūmŏṭṭinu)