Poomoli sakhi nin

പൂമൊഴി സഖി നിന്‍
Year
Language

പൂമൊഴി...സഖീ നിന്‍ തേന്മൊഴി
മനസ്സിന്‍ കുമ്പിളില്‍
തുളുമ്പും വേളയില്‍
തുടിക്കും മേനിയില്‍
മുളയ്ക്കും വേളയില്‍
നിനക്കായെന്‍ ചുംബനം....
(പൂമൊഴി........)

മുല്ലപ്പൂപ്പന്തല്‍ കെട്ടുന്നു വാനം
മംഗല്യത്താലം ഒരുക്കുന്നു ഭൂമി
മെല്ലെ മെല്ലെ പാദങ്ങളൂന്നി
ഏതോ കിനാവിന്‍...ഏകാന്ത ദ്വീപില്‍
നീ പോരവേ....പ്രിയമെഴും
(പൂമൊഴി........)

പനിനീരു പെയ്തു...ആശംസ നേര്‍ന്നു
മന്ത്രങ്ങളോടെ ഇളംതെന്നല്‍ വന്നു
നീലമിഴിയാലേ നാളം കൊളുത്തി
മോഹങ്ങള്‍ കോര്‍ക്കും
എന്‍ രാഗമാല്യം
നീ ചാർത്തവേ.....പ്രിയമെഴും...
(പൂമൊഴി........)

pūmŏḻi...sakhī nin denmŏḻi
manassin kumbiḽil
tuḽumbuṁ veḽayil
tuḍikkuṁ meniyil
muḽaykkuṁ veḽayil
ninakkāyĕn suṁbanaṁ....
(pūmŏḻi........)

mullappūppandal kĕṭṭunnu vānaṁ
maṁgalyattālaṁ ŏrukkunnu bhūmi
mĕllĕ mĕllĕ pādaṅṅaḽūnni
edo kināvin...egānda dvībil
nī porave....priyamĕḻuṁ
(pūmŏḻi........)

paninīru pĕydu...āśaṁsa nernnu
mandraṅṅaḽoḍĕ iḽaṁtĕnnal vannu
nīlamiḻiyāle nāḽaṁ kŏḽutti
mohaṅṅaḽ korkkuṁ
ĕn rāgamālyaṁ
nī sārttave.....priyamĕḻuṁ...
(pūmŏḻi........)