Poomarappottile taamarakkuruvi

പൂമരപ്പൊത്തിലെ താമരക്കുരുവി
Year
Language

പൂമരപ്പൊത്തിലെ താമരക്കുരുവീ
രാമപ്പഴം പഴുത്തൂ വനങ്ങളിൽ
സീതപ്പഴം പഴുത്തൂ
മാടിവിളിക്കുന്നു മാന്തളിർ കൈയ്യുകൾ
ഓടിവാ ഓടിവാ പഴംതിന്നാൻ
(പൂമര...)

ഞാനറിയാതെന്റെ പൂങ്കിനാവിന്നലെ
മാനത്തെക്കണ്ടത്തിൽ തിന വിതച്ചൂ
ഓണപ്പുലരിയിൽ തിന വിളഞ്ഞൂ
ഓടിവാ ഓടിവാ തിന തിന്നാൻ
(പൂമര...)

തെന്മലവാരത്തിൽ പൊന്മുകിൽത്തോട്ടത്തിൽ
പുന്ന പൂത്തു പിന്നെ പുളിവിളഞ്ഞു
താമസിച്ചുണർന്നോരു പൊൻകുരുവീ
താഴോട്ടിറങ്ങി വാ പുളിനുണയാൻ
(പൂമര...)

pūmarappŏttilĕ tāmarakkuruvī
rāmappaḻaṁ paḻuttū vanaṅṅaḽil
sīdappaḻaṁ paḻuttū
māḍiviḽikkunnu māndaḽir kaiyyugaḽ
oḍivā oḍivā paḻaṁtinnān
(pūmara...)

ñānaṟiyādĕnṟĕ pūṅgināvinnalĕ
mānattĕkkaṇḍattil tina vidaccū
oṇappulariyil tina viḽaññū
oḍivā oḍivā tina tinnān
(pūmara...)

tĕnmalavārattil pŏnmugilttoṭṭattil
punna pūttu pinnĕ puḽiviḽaññu
tāmasiccuṇarnnoru pŏnkuruvī
tāḻoṭṭiṟaṅṅi vā puḽinuṇayān
(pūmara...)