Poomarannal peeli veesi

പൂമരങ്ങള്‍ പീലി വീശി
Work
Year
Language

പൂമരങ്ങള്‍ പീലിവീശി മാടിവിളിയ്ക്കുന്നു
കന്നിമാനം കണ്ണുചിമ്മി പുഞ്ചിരി തൂകുന്നു
കിനാവിന്റെ നിഴല്‍‌പോലെ മനസ്സിന്‍ ദാഹം
ഭൂമിയില്‍ സ്വര്‍ഗ്ഗം തേടുമ്പോള്‍...
(പൂമരങ്ങള്‍)

ഇതല്ലേ മമ്മീ ആ സ്വര്‍ഗ്ഗം?
ഇതല്ലേ ഡാഡീ ആ സ്വര്‍ഗ്ഗം?

നെഞ്ചിനുള്ളിലൊരോമനക്കിളി കൊഞ്ചിവന്നൊരു നാള്‍
മോഹവല്ലിയിലായിരം പുതുപൂക്കള്‍ വിരിഞ്ഞു
പൂക്കളിലിത്തിരി തേന്‍ പകരുന്നത് നീയല്ലയോ
ലല ലല ലല ലല ഞാനല്ലയോ
(പൂമരങ്ങള്‍)

നൊമ്പരങ്ങളിലോമലിന്‍ ചിരി മഞ്ഞുതുള്ളികളായ്
സ്നേഹമാലികപോലൊരമ്പിളിയെന്നില്‍ തെളിഞ്ഞു
ജീവനിലമ്പിളിയായ് തെളിയുന്നത് നീയല്ലയോ
ലല ലല ലല ലല ഞാനല്ലയോ
(പൂമരങ്ങള്‍)

pūmaraṅṅaḽ pīlivīśi māḍiviḽiykkunnu
kannimānaṁ kaṇṇusimmi puñjiri tūgunnu
kināvinṟĕ niḻal‌polĕ manassin dāhaṁ
bhūmiyil svarggaṁ teḍumboḽ...
(pūmaraṅṅaḽ)

idalle mammī ā svarggaṁ?
idalle ḍāḍī ā svarggaṁ?

nĕñjinuḽḽilŏromanakkiḽi kŏñjivannŏru nāḽ
mohavalliyilāyiraṁ pudubūkkaḽ viriññu
pūkkaḽilittiri ten pagarunnat nīyallayo
lala lala lala lala ñānallayo
(pūmaraṅṅaḽ)

nŏmbaraṅṅaḽilomalin siri maññuduḽḽigaḽāy
snehamāligabolŏrambiḽiyĕnnil tĕḽiññu
jīvanilambiḽiyāy tĕḽiyunnat nīyallayo
lala lala lala lala ñānallayo
(pūmaraṅṅaḽ)