Poomaanappadivaadil

പൂമാനപ്പടിവാതില്‍
Year
Language

ആ.... ആ....
പൂമാനപ്പടിവാതില്‍ പാതിതുറന്നെത്തുന്നു
കണ്ണെഴുതിയ തിങ്കളും തോഴിമാരും
കറുകറെ കറുത്തൊരു രാവില്‍
ഉള്ളു വെളുവെളെ വെളുത്തവള്‍ വന്നു
അവളൊന്നു ചിരിച്ചു നാണത്തിന്‍ കളിച്ചെപ്പില്‍
ഒളിപ്പിച്ച വെണ്മുത്തു ചിതറി

അവളുറങ്ങാന്‍ താഴ്വാരം പട്ടുവിരിച്ചു
അവളണിയാന്‍ പൊന്നുരുക്കി പൂഞ്ചോല
അവളുടെ കൂടെപ്പാടുമ്പോള്‍ ഞാന്‍ ഗന്ധര്‍വന്‍
അണിഞ്ഞൊരുങ്ങുമ്പോളടിമുടിയവളൊരു ദേവസ്ത്രീ

കാര്‍മുകിലിന്‍ മുടിയഴകില്‍ മുല്ലപ്പൂവ്
വിരല്‍ തോടുമ്പോള്‍ മണ്ണിനുപോലും രോമാഞ്ചം
ജന്മങ്ങളിലെ മധുരം തമ്മില്‍ മുകരാനായ്
അവളോടൊന്നിച്ചൊരായിരം രാവുകള്‍ പാര്‍ക്കാന്‍ മോഹം

ā.... ā....
pūmānappaḍivādil pādiduṟannĕttunnu
kaṇṇĕḻudiya tiṅgaḽuṁ toḻimāruṁ
kaṟugaṟĕ kaṟuttŏru rāvil
uḽḽu vĕḽuvĕḽĕ vĕḽuttavaḽ vannu
avaḽŏnnu siriccu nāṇattin kaḽiccĕppil
ŏḽippicca vĕṇmuttu sidaṟi

avaḽuṟaṅṅān dāḻvāraṁ paṭṭuviriccu
avaḽaṇiyān pŏnnurukki pūñjola
avaḽuḍĕ kūḍĕppāḍumboḽ ñān gandharvan
aṇiññŏruṅṅumboḽaḍimuḍiyavaḽŏru devastrī

kārmugilin muḍiyaḻagil mullappūv
viral toḍumboḽ maṇṇinuboluṁ romāñjaṁ
janmaṅṅaḽilĕ madhuraṁ tammil mugarānāy
avaḽoḍŏnniccŏrāyiraṁ rāvugaḽ pārkkān mohaṁ