പൂമാനം പൂപ്പന്തല്‍ ഒരുക്കും [M]
പൂമാനം പൂപ്പന്തലൊരുക്കും
പൊൻ താരം വിൺദീപം കൊളുത്തും
കാണാക്കോകിലങ്ങൾ കാതിൽ മെല്ലെയോതും
മാംഗല്യം മധുരം ആ..ആ..ആ..ആ..ആ.
ശുഭസംഗമം
(പൂമാനം....)
മാടപ്രാവായ് കുറുകിപ്പാറുന്നോ മോഹം കണ്ണിൽ
താമരവിരലാൽ തംബുരു മീട്ടും ഏതോ മൗനം ചൂണ്ടിൽ
താനെ നിന്നു നീ തിങ്കൾക്കുങ്കുമം നൽകാമോ പ്രിയരാവേ
ആ..ആ....ആ സുഖ സാന്ത്വനം
(പൂമാനം....)
കുന്നിമണി പൂഞ്ചെപ്പിലൊളിക്കും നാണം കാണാൻ മോഹം
മഞ്ഞു മുടിച്ചുരുൾ മാടിയൊതുക്കും ഓമൽ സായംസന്ധ്യേ
നീയെന്നുള്ളിലെ വീണക്കമ്പിയിൽ മൂളാമോ ഹൃദയരാഗം
മാ പധപധ നിധപധ പമഗരി
ഗാ മപമപ ധമപമ മഗരിസ സ്വര സംഗമം
(പൂമാനം....)
pūmānaṁ pūppandalŏrukkuṁ
pŏn dāraṁ viṇdībaṁ kŏḽuttuṁ
kāṇākkogilaṅṅaḽ kādil mĕllĕyoduṁ
māṁgalyaṁ madhuraṁ ā..ā..ā..ā..ā.
śubhasaṁgamaṁ
(pūmānaṁ....)
māḍaprāvāy kuṟugippāṟunno mohaṁ kaṇṇil
tāmaraviralāl taṁburu mīṭṭuṁ edo maunaṁ sūṇḍil
tānĕ ninnu nī tiṅgaḽkkuṅgumaṁ nalgāmo priyarāve
ā..ā....ā sukha sāndvanaṁ
(pūmānaṁ....)
kunnimaṇi pūñjĕppilŏḽikkuṁ nāṇaṁ kāṇān mohaṁ
maññu muḍiccuruḽ māḍiyŏdukkuṁ omal sāyaṁsandhye
nīyĕnnuḽḽilĕ vīṇakkambiyil mūḽāmo hṛdayarāgaṁ
mā padhabadha nidhabadha pamagari
gā mabamaba dhamabama magarisa svara saṁgamaṁ
(pūmānaṁ....)