പൂമാലപ്പൂങ്കുഴലി [കിലും കിലും]
പൂമാലപ്പൂങ്കുഴലീ പൂമ്പുലരീ നീരാട്ടിനു പോരു നീ
കിലുകിലും കിലുകിലും കിലുകിലും കിലു കിളിമരത്തോണീ
ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി
ഓ.ഓ. കിലും കിലുകിലും കിലു കളിയരഞ്ഞാണം
ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം
ഒരു കളിയരഞ്ഞാണം
പകല്‍ കിഴക്കുദിയ്ക്കുമ്പോള്‍
മലമുടികള്‍ മാറില്‍ ഞൊറിഞ്ഞിട്ട മഞ്ഞുരുകുമ്പോള്‍
മുങ്ങിക്കുളിച്ചു കേറണ കമലപ്പൂവിനു പുതിയൊരു നാണം
കിലുകിലും കിലുകിലും കിലു കിളിമരത്തോണീ
ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി
ഓ..ഓ കിലും കിലുകിലും കിലു കളിയരഞ്ഞാണം
ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം
ഒരു കളിയരഞ്ഞാണം
ഇളം വെയില്‍ പരക്കുമ്പോള്‍
എന്റെ മുളംപീലിക്കുടിലിനുള്ളില്‍ പവനുതിരുമ്പോള്‍(ഇളം)
ഉള്ളില്‍ ഒളിച്ചുനില്‍ക്കണ പകല്‍ക്കിനാവിനു പുതിയൊരു ദാഹം
കിലുകിലും കിലുകിലും കിലു കിളിമരത്തോണീ
ഒരു കദളിയാറ്റക്കിളിയിരിക്കും തളിര്‍മരത്തോണി
ഓ..ഓ കിലും കിലുകിലും കിലു കളിയരഞ്ഞാണം
ഈ കരിമലയ്ക്ക് കന്നിയാറൊരു കുളിരരഞ്ഞാണം
ഒരു കളിയരഞ്ഞാണം
pūmālappūṅguḻalī pūmbularī nīrāṭṭinu poru nī
kilugiluṁ kilugiluṁ kilugiluṁ kilu kiḽimarattoṇī
ŏru kadaḽiyāṭrakkiḽiyirikkuṁ taḽirmarattoṇi
o.o. kiluṁ kilugiluṁ kilu kaḽiyaraññāṇaṁ
ī karimalaykk kanniyāṟŏru kuḽiraraññāṇaṁ
ŏru kaḽiyaraññāṇaṁ
pagal kiḻakkudiykkumboḽ
malamuḍigaḽ māṟil ñŏṟiññiṭṭa maññurugumboḽ
muṅṅikkuḽiccu keṟaṇa kamalappūvinu pudiyŏru nāṇaṁ
kilugiluṁ kilugiluṁ kilu kiḽimarattoṇī
ŏru kadaḽiyāṭrakkiḽiyirikkuṁ taḽirmarattoṇi
o..o kiluṁ kilugiluṁ kilu kaḽiyaraññāṇaṁ
ī karimalaykk kanniyāṟŏru kuḽiraraññāṇaṁ
ŏru kaḽiyaraññāṇaṁ
iḽaṁ vĕyil parakkumboḽ
ĕnṟĕ muḽaṁpīlikkuḍilinuḽḽil pavanudirumboḽ(iḽaṁ)
uḽḽil ŏḽiccunilkkaṇa pagalkkināvinu pudiyŏru dāhaṁ
kilugiluṁ kilugiluṁ kilu kiḽimarattoṇī
ŏru kadaḽiyāṭrakkiḽiyirikkuṁ taḽirmarattoṇi
o..o kiluṁ kilugiluṁ kilu kaḽiyaraññāṇaṁ
ī karimalaykk kanniyāṟŏru kuḽiraraññāṇaṁ
ŏru kaḽiyaraññāṇaṁ