അമ്പാരി പൂങ്കുട ചൂടി നല്ലിണം ചേവടിയോടെ
അമ്പാടി കണ്മണിക്കുഞ്ഞേ കാളിന്ദി തീരത്തു വായോ
പയ്യമ്പാല് തൂമഴയുണ്ണാനായി ഓ തിരുമെയു് ആടാടി വായോ
(അമ്പാടി)
തൃക്കൈവെണ്ണയും കരുമാടിക്കൂട്ടരും
പാട്ടും കേളിയുമുണ്ടു് ഓ ഗോപികമാരുണ്ടു്
(തൃക്കൈവെണ്ണയും)
ചിറ്റോളക്കൈകളിലു് പൊന്വളയുണ്ടു്
തളിരാടത്തുമ്പിലു് കസവണിയുണ്ടു്
കോലമയില്പ്പീലികള് നടയില്‍ തൂകിത്തരാം
ഓ ഏഴഴകേ
(അമ്പാടി)
കാവണിവാതിലില് മണ്വീണത്താരിയില്
തൂകും നിലാവുപോലെ ഓ യദുകുലരാധയുണ്ടു്
(കാവണി)
വെണ്മേടക്കുടുമയില് കിളിവീടുണ്ടു്
തൈത്തെന്നല്ക്കുമ്പിളില് കളിമഴയുണ്ടു്
നിന്നോടക്കുഴലിലെന് രാഗം മൂളിത്തരാം
ഓ വാരഴകേ
(അമ്പാടി)