Poojayum mandravum

പൂജയും മന്ത്രവും
Work
Year
Language

പൂജയും മന്ത്രവും കുത്തകയാക്കിയ
പൂണൂല്‍ക്കാരെ വഴിമാറൂ
വരുന്നു പുതിയൊരു പൂജാരി

വയലേലകളുടെ മക്കള്‍ ഞങ്ങള്‍
വയലരിയും ചെറുമക്കള്‍
കറുത്തമണ്ണിന്‍ മക്കള്‍ ന്‍ജങ്ങള്‍
കരുത്തുനേടി വരുന്നു
മാമൂല്‍കാക്കും കോവിലിനുള്ളിലെ
മാതേവരെ രക്ഷിക്കാന്‍

വഴിയില്‍ നടക്കാന്‍ പൊരുതിയ കഥകള്‍
വൈക്കത്തപ്പന്‍ പറയും
മാറുമറയ്ക്കാന്‍ മാനം കാക്കാന്‍
മനുഷ്യരായി ജീവിക്കാന്‍
പൊരുതി ഞങ്ങള്‍ തലമുറയായീ
പോരാട്ടം തുടരുന്നു

പുതിയയുഗത്തിന്‍ പൂജാമന്ത്രം
പഠിച്ചുണര്‍ന്നൊരു പൂജാരി
തിരുസന്നിധിയില്‍ വിളക്കു കൊളുത്താന്‍
തിരുമധുരം നേദിക്കാന്‍
മണ്ണില്‍ കേവല മനുഷ്യജാതിയില്‍
നിന്നു വരുന്നൊരു പൂജാരി
ഇന്നു വരുന്നൊരു പൂജാരി

pūjayuṁ mandravuṁ kuttagayākkiya
pūṇūlkkārĕ vaḻimāṟū
varunnu pudiyŏru pūjāri

vayalelagaḽuḍĕ makkaḽ ñaṅṅaḽ
vayalariyuṁ sĕṟumakkaḽ
kaṟuttamaṇṇin makkaḽ njaṅṅaḽ
karuttuneḍi varunnu
māmūlgākkuṁ kovilinuḽḽilĕ
mādevarĕ rakṣikkān

vaḻiyil naḍakkān pŏrudiya kathagaḽ
vaikkattappan paṟayuṁ
māṟumaṟaykkān mānaṁ kākkān
manuṣyarāyi jīvikkān
pŏrudi ñaṅṅaḽ talamuṟayāyī
porāṭṭaṁ tuḍarunnu

pudiyayugattin pūjāmandraṁ
paṭhiccuṇarnnŏru pūjāri
tirusannidhiyil viḽakku kŏḽuttān
tirumadhuraṁ nedikkān
maṇṇil kevala manuṣyajādiyil
ninnu varunnŏru pūjāri
innu varunnŏru pūjāri