ആ ...ആ ...ആ .....ആ .....
ഒരു മൃദുമൊഴിയായ് ഒരു ശ്രുതിലയമായ്
പൂവിന്നുള്ളിലൂറും തേനായ്
നീയും വന്നിതാ....ഇതാ...ഇതാ.....
(ഒരു മൃദുമൊഴിയായ്.....)
കിളിമൊഴി നിന്നെ ഞാന്‍ കണ്ടൊരു നാള് മുതല്‍
കരളിനകത്തൊരു മോഹം
എന്റെ കരളിനകത്തൊരു മോഹം
ചിരി പടരും മൃദുചുണ്ടുകളില്
തേന്‍ പകരുവാനിന്നൊരു ദാഹം
എന്റെ സിരകളിലിന്നൊരു ദാഹം
ചുണ്ടുകളില്‍ പുഞ്ചിരിയായ്
നെഞ്ചിതളില്‍ മുന്തിരിയായ്
മണ്ണിലു് കണ്ണിലു് വിണ്ണിലു് മുന്നിലു്
മിന്നുന്ന പൂവാണു നീ........
(..ഒരു മൃദുമൊഴിയായ്.....)
മിഴികളില്‍ മൊഴികളില്‍ ഞാന്‍ പ്രണയിനി
അരികില്‍ നീ...മിന്നും പൊന്നിന് തേരില്‍ വന്നു്
എന്നില്‍ രാഗം തൂകുവാന്‍
തരൂ സുഖം...രതിപതിയായ്.......
തരൂ സുഖം...രതിപതിയായ്.......(മിഴികളില്‍ )
(ഒരു മൃദുമൊഴിയായ്.....)