Pooccakkoru mookkutti

പൂച്ചക്കൊരു മൂക്കുത്തി
Year
Language

പൂച്ചയ്ക്കൊരു മൂക്കുത്തി

ഹേ പൂച്ചയ്ക്കൊരു മൂക്കുത്തിയോ
ആ പൂച്ചയ്ക്കൊരു മൂക്കുത്തി

പണ്ടൊരിക്കള്‍ ഒരു കരിംപൂച്ച
രംഭയെപ്പോലെ സുന്ദരിയാകാന്‍ കൊതിച്ചല്ലോ
പൂച്ച കൊതിച്ചല്ലോ
പണ്ടൊരിക്കള്‍ ഒരു കരിംപൂച്ച
ഒരു സ്വര്‍ണ്ണ മൂക്കുത്തി പണിയിച്ചെടുക്കാന്‍
അതിലൊരു മാണിക്യ കല്ലു പതിയ്ക്കാന്‍
അതു പിന്നെ മൂക്കില്‍ അണിഞ്ഞു നടക്കാന്‍
കൊതിച്ചല്ലോ പൂച്ച കൊതിച്ചല്ലോ
പണ്ടൊരിക്കള്‍ ഒരു കരിംപൂച്ച

തട്ടാന്‍ പറഞ്ഞു വേണ്ട പൂച്ചേ മൂക്കുത്തി വേണ്ട
ഊഹും വേണം പൂച്ചയ്ക്കു ശാഠ്യം
എന്നിട്ട്

മൂക്കുത്തി അണിഞ്ഞ പൂച്ച
സുന്ദരി ചമഞ്ഞ പൂച്ച
കനകക്കിനാവുകളാല്‍ കണ്ണാടി നോക്കിയതില്‍
രസിച്ചു പോയ് മദിച്ചു പോയ്
സൗന്ദര്യം നോക്കി ഇരുന്നു പോയ്
എരിഞ്ഞു പോയ് പൊടിഞ്ഞു പോയ്
വിശപ്പിനാലെ തളര്‍ന്നു പോയ്
കഷ്ടം കഷ്ടം
പാവം പൂച്ച
പൊട്ടി പോട്ടി കരഞ്ഞു പോയ്
മ്യാവു

പണ്ടൊരിക്കള്‍ ഒരു കരിംപൂച്ച
രംഭയെപ്പോലെ സുന്ദരിയാകാന്‍ കൊതിച്ചല്ലോ
പൂച്ച കൊതിച്ചല്ലോ
പണ്ടൊരിക്കള്‍ ഒരു കരിംപൂച്ച

മൂക്കുത്തി തിളങ്ങി എലികള്‍ ഓടി
എലിയില്ലെങ്കില്‍ കോഴി
പൂച്ചയ്ക്കു വാശി എന്നിട്ടെന്താ
കോഴിക്കള്ളി മൂക്കുത്തിപൂച്ച പിന്നെ

തല്ലോ തല്ല് പുച്ചയ്ക്ക് തല്ലോ തല്ല് (2)
എന്നിട്ട്

തട്ടാനോ പറഞ്ഞ കഥ
സത്യമായ് ഭവിച്ച കഥ
സുന്ദരിപൂച്ചയൊന്നു കൃത്യമായ് ഓര്‍ത്തുപോയ്
കിടന്നു പോയ് പിടഞ്ഞു പോയ്
മൂക്കുത്തി വേണ്ട എടുക്കുവാനായ്
കിതച്ചു പോയ് തിരിച്ചു പോയ്
തട്ടാനോ ഇന്നോ മരിച്ചു പോയ്
കഷ്ടം കഷ്ടം മഹാകുറ്റം
പൊട്ടി പോട്ടി ഇന്നും കരയുന്നു
മ്യാവു

പണ്ടൊരിക്കള്‍ ഒരു കരിംപൂച്ച
രംഭയെപ്പോലെ സുന്ദരിയാകാന്‍ കൊതിച്ചല്ലോ
പൂച്ച കൊതിച്ചല്ലോ
പണ്ടൊരിക്കള്‍ ഒരു കരിംപൂച്ച (2)
ഹോയ് പണ്ടൊരിക്കള്‍ ഒരു കരിംപൂച്ച

pūccaykkŏru mūkkutti

he pūccaykkŏru mūkkuttiyo
ā pūccaykkŏru mūkkutti

paṇḍŏrikkaḽ ŏru kariṁpūcca
raṁbhayĕppolĕ sundariyāgān kŏdiccallo
pūcca kŏdiccallo
paṇḍŏrikkaḽ ŏru kariṁpūcca
ŏru svarṇṇa mūkkutti paṇiyiccĕḍukkān
adilŏru māṇikya kallu padiykkān
adu pinnĕ mūkkil aṇiññu naḍakkān
kŏdiccallo pūcca kŏdiccallo
paṇḍŏrikkaḽ ŏru kariṁpūcca

taṭṭān paṟaññu veṇḍa pūcce mūkkutti veṇḍa
ūhuṁ veṇaṁ pūccaykku śāṭhyaṁ
ĕnniṭṭ

mūkkutti aṇiñña pūcca
sundari samañña pūcca
kanagakkināvugaḽāl kaṇṇāḍi nokkiyadil
rasiccu poy madiccu poy
saundaryaṁ nokki irunnu poy
ĕriññu poy pŏḍiññu poy
viśappinālĕ taḽarnnu poy
kaṣṭaṁ kaṣṭaṁ
pāvaṁ pūcca
pŏṭṭi poṭṭi karaññu poy
myāvu

paṇḍŏrikkaḽ ŏru kariṁpūcca
raṁbhayĕppolĕ sundariyāgān kŏdiccallo
pūcca kŏdiccallo
paṇḍŏrikkaḽ ŏru kariṁpūcca

mūkkutti tiḽaṅṅi ĕligaḽ oḍi
ĕliyillĕṅgil koḻi
pūccaykku vāśi ĕnniṭṭĕndā
koḻikkaḽḽi mūkkuttibūcca pinnĕ

tallo tall puccaykk tallo tall (2)
ĕnniṭṭ

taṭṭāno paṟañña katha
satyamāy bhavicca katha
sundaribūccayŏnnu kṛtyamāy orttuboy
kiḍannu poy piḍaññu poy
mūkkutti veṇḍa ĕḍukkuvānāy
kidaccu poy tiriccu poy
taṭṭāno inno mariccu poy
kaṣṭaṁ kaṣṭaṁ mahāguṭraṁ
pŏṭṭi poṭṭi innuṁ karayunnu
myāvu

paṇḍŏrikkaḽ ŏru kariṁpūcca
raṁbhayĕppolĕ sundariyāgān kŏdiccallo
pūcca kŏdiccallo
paṇḍŏrikkaḽ ŏru kariṁpūcca (2)
hoy paṇḍŏrikkaḽ ŏru kariṁpūcca