പൂ പോൽ മോഹങ്ങൾ...
തേൻ പോൽ രാഗങ്ങൾ
ഏതോ പൂങ്കുയിൽ പാടുന്നു ചൂടുന്നു
ആടും മയിലായ് ചാരേ നീയും
നാണംകുണുങ്ങി പോരുകില്ലേ....
നീ നാണംകുണുങ്ങി പോരുകില്ലേ....
(പൂ പോൽ മോഹങ്ങൾ...)
വർണ്ണമായ്....യദുകുല കണ്ണനായ്...
വിണ്ണിലെ സുരഭില സന്ധ്യയിൽ...
വർണ്ണമായ്....യദുകുലകണ്ണനായ്...
വിണ്ണിലെ സുരഭിലസന്ധ്യയിൽ...
പിച്ചകം വിടരും ചിന്തയിൽ...
ഒന്നുചേരാൻ പൊന്നഴകേ
എന്നരികിൽ വരൂ...വരൂ...
(വർണ്ണമായ്....)
ഓ..ഓ...ഓ...
ആയിരം പൂക്കൾ രാക്കവിൾത്തട്ടിൽ
തിക്കിത്തിരക്കി പൊട്ടിവിരിഞ്ഞു
പൂമണമായി തേൻകണമായി
നീയാടി വാ....
പൂങ്കിനാവായ് തേരിറങ്ങി
പൂങ്കുളിരായെൻ മാറിൽ പടരാൻ
എന്നിൽ സ്നേഹം തന്നിടുവാനായ്
പ്രിയസഖി നീയും പോരുകില്ലേ....
(പൂ പോൽ മോഹങ്ങൾ...)