പൂപോലെ പൂപോലെ ജനിക്കും
പാൽപോലെ പാൽപോലെ ചിരിക്കും
പുളകത്തിൻ മധുമാസമണയും
പൂന്തേനെൻ ഇടനെഞ്ചിൽ തുള്ളും
(പൂപോലെ പൂപോലെ....)
ഉംഹുംഹും...ഉംഹുംഹും...
ലലല ലലല ലാലാലാല്ലാ
മലർ പോലെ ചിരിക്കുന്ന പൈതൽ
പുണ്യമധു വാരിതൂകുന്ന തെന്നൽ
(മലർ പോലെ....)
പിരിയാതെ കൂടുന്നൊരതിഥി
പുതിയ സുഖത്തിന്റെ പുലരി
(പൂപോലെ പൂപോലെ....)
ഉംഹുംഹും...ഉംഹുംഹും...
ലലല ലലല ലാലാലാല്ലാ
മനസ്സിന്റെ പൂന്തൊട്ടിലാടി അവൻ
മടിയിൽ പൂമുല്ലപോലാടി
(മനസ്സിന്റെ.....)
സങ്കൽപം യാഥാർത്ഥ്യമാവാൻ
സർവ്വേശ്വരൻ കനിഞ്ഞെങ്കിൽ
(പൂപോലെ പൂപോലെ....)
ഉംഹുംഹും...ഉംഹുംഹും...