Poo magal

പൂ മകള്‍
Year
Language

പൂമകള്‍ വാഴുന്ന കോവിലില്‍ നിന്നൊരു
സോപാനസംഗീതംപോലെ
കന്നിത്തെളിമഴ പെയ്തനേരം
എന്‍റെ മുന്നില്‍ നീയാകെ കുതിര്‍ന്നുനിന്നു
നേര്‍ത്തൊരു ലജ്ജയാല്‍ മൂടിയൊരാമുഖം
ഓര്‍ത്തു ഞാനും കുളിരാര്‍ന്നുനിന്നു
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം...
എന്നാത്മാവിന്‍ നഷ്ടസുഗന്ധം...

പൂവിനെ തൊട്ടുതഴുകിയുണര്‍ത്തുന്ന
സൂര്യകിരണമായ്‌ വന്നു
വേനലില്‍ വേവുന്ന മണ്ണിനു
ദാഹനീരേകുന്ന മേഘമായ് വന്നു
പാടിത്തുടിച്ചു കുളിച്ചുകേറും
തിരുവാതിരപ്പെണ്‍കിടാവോര്‍ത്തുനിന്നു
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം...
എന്നാത്മാവിന്‍ നഷ്ടസുഗന്ധം...

പൂമുഖവാതു‍ക്കല്‍ നീയോര്‍ത്തുനിന്നൊരാ
പ്രേമസ്വരൂപനോ വന്നു
കോരിത്തരിച്ചു നീ നോല്‍ക്കിനില്‍ക്കെ
മുകില്‍ക്കീറില്‍ നിന്നമ്പിളി മാഞ്ഞു
ആടിത്തിമിര്‍ത്ത മഴയുടെയോര്‍മ്മകള്‍
ആലിലത്തുമ്പിലെ തുള്ളികളായ്
ഓര്‍‌മ്മകള്‍ക്കെന്തു സുഗന്ധം...
എന്നാത്മാവിന്‍ നഷ്ടസുഗന്ധം...
(പൂമകള്‍)

pūmagaḽ vāḻunna kovilil ninnŏru
sobānasaṁgīdaṁpolĕ
kannittĕḽimaḻa pĕydaneraṁ
ĕnṟĕ munnil nīyāgĕ kudirnnuninnu
nerttŏru lajjayāl mūḍiyŏrāmukhaṁ
orttu ñānuṁ kuḽirārnnuninnu
or‌mmagaḽkkĕndu sugandhaṁ...
ĕnnātmāvin naṣṭasugandhaṁ...

pūvinĕ tŏṭṭudaḻugiyuṇarttunna
sūryagiraṇamāy‌ vannu
venalil vevunna maṇṇinu
dāhanīregunna meghamāy vannu
pāḍittuḍiccu kuḽiccugeṟuṁ
tiruvādirappĕṇgiḍāvorttuninnu
or‌mmagaḽkkĕndu sugandhaṁ...
ĕnnātmāvin naṣṭasugandhaṁ...

pūmukhavādukkal nīyorttuninnŏrā
premasvarūbano vannu
korittariccu nī nolkkinilkkĕ
mugilkkīṟil ninnambiḽi māññu
āḍittimirtta maḻayuḍĕyormmagaḽ
ālilattumbilĕ tuḽḽigaḽāy
or‌mmagaḽkkĕndu sugandhaṁ...
ĕnnātmāvin naṣṭasugandhaṁ...
(pūmagaḽ)