Ponveliccam

പൊന്‍വെളിച്ചം
Year
Language

പൊൻവെളിച്ചം കർണ്ണികാരപ്പൂ വിടർത്തും തീരമേ
വർണ്ണരാജി താലമേന്തി നൃത്തമാടും തീരമേ
ദൂരെ ദൂരെയൊരു പൂക്കടമ്പിലൊരു കൂടു വെച്ചു കുടിയേറുവാൻ
മോഹമെന്ന ചിറകും വിടർത്തിയൊരു പക്ഷിയീ വഴി പറന്നുവോ
ഒഹോ ..ഓ..ഓ..
(പൊൻ‌വെളിച്ചം..)

പറക്കും കംബളം നിവർത്തൂ വാനമേ (2)
നിറങ്ങൾ പൂക്കളായ് വിടർത്തും കംബളം
അതിന്മേലേറി നാം ഉയർന്നു പാറുവാൻ
ഇനിച്ചൊല്ലാം ഒരേ മന്ത്രം നമുക്കൊന്നായ് പറന്നീടാം
(പൊൻ‌വെളിച്ചം..)

പറക്കും വേളയിൽ തുടിക്കും നെഞ്ചിലെ (2)
സ്വരങ്ങൾ തേൻകണങ്ങളായ് ചൊരിഞ്ഞു പോക നാം
ഉദിക്കും താരകൾ കളിച്ചങ്ങാതികൾ
ഇവർക്കെന്നും നറും വീഞ്ഞ് പകർന്നേകാൻ വരൂ സന്ധ്യേ
(പൊൻ‌വെളിച്ചം..)

pŏnvĕḽiccaṁ karṇṇigārappū viḍarttuṁ tīrame
varṇṇarāji tālamendi nṛttamāḍuṁ tīrame
dūrĕ dūrĕyŏru pūkkaḍambilŏru kūḍu vĕccu kuḍiyeṟuvān
mohamĕnna siṟaguṁ viḍarttiyŏru pakṣiyī vaḻi paṟannuvo
ŏho ..o..o..
(pŏn‌vĕḽiccaṁ..)

paṟakkuṁ kaṁbaḽaṁ nivarttū vāname (2)
niṟaṅṅaḽ pūkkaḽāy viḍarttuṁ kaṁbaḽaṁ
adinmeleṟi nāṁ uyarnnu pāṟuvān
iniccŏllāṁ ŏre mandraṁ namukkŏnnāy paṟannīḍāṁ
(pŏn‌vĕḽiccaṁ..)

paṟakkuṁ veḽayil tuḍikkuṁ nĕñjilĕ (2)
svaraṅṅaḽ tenkaṇaṅṅaḽāy sŏriññu poga nāṁ
udikkuṁ tāragaḽ kaḽiccaṅṅādigaḽ
ivarkkĕnnuṁ naṟuṁ vīññ pagarnnegān varū sandhye
(pŏn‌vĕḽiccaṁ..)