നീ മാൻമിഴി...പൂന്തേന്‍ മൊഴി
കന്നിമണ്ണില്‍ വന്നു ഞാനുമാടുവാനായ്
നിന്റെ കണ്ണില്‍ മിന്നും മോഹമൊന്നു പാടുവാനായ്
നീ മാൻമിഴി...ഹേയ് പൂന്തേന്‍ മൊഴി...
സ്വര്‍ണ്ണവര്‍ണ്ണ പൂക്കളിന്നു ചാര്‍ത്താം
സ്വപ്നമാകെ സത്യമാക്കിത്തീര്ക്കാം...
സ്വര്‍ണ്ണവര്‍ണ്ണ പൂക്കളിന്നു ചാര്‍ത്താം
സ്വപ്നമാകെ സത്യമാക്കിത്തീര്ക്കാം...
നീയെന്ന സ്നേഹത്തില്‍ തേനൂറും രാഗത്തില്‍
ഞാനിന്നും ആലസ്യമാര്‍ന്നു...
നീയിന്നു ജീവന്റെ സംഗീതമായി വന്നു
നീയെന്റെ പൂങ്കാവില്‍ രോമാഞ്ചമായി നിന്നു
ദാഹം തീര്‍ക്കുവാന്‍...ഒരുങ്ങി വാ...
(നീ മാൻമിഴി......)
ഇന്ദ്രനീല രാവിലിങ്ങു പോരൂ
ചന്ദ്രലേഖ പുഞ്ചിരിച്ചു വാനില്‍
ഇന്ദ്രനീല രാവിലിങ്ങു പോരൂ
ചന്ദ്രലേഖ പുഞ്ചിരിച്ചു വാനില്‍...
ശൃംഗാരഭാവത്തില്‍ കൗമാരരൂപത്തില്
എന്‍ മുന്നില്‍ നീ നൃത്തമാടൂ...
ഏഴിലം പാലയില്‍ പൂങ്കുയില്‍ പാടി വന്നു
താഴെയാ താഴ്വര തേന്മലര് ചൂടി നിന്നു
ഈണം മീട്ടുവാന്‍ ഇണങ്ങി വാ....
(നീ മാൻമിഴി......)