Ponnumkudattinu pottum venam[M]

പൊന്നുംകുടത്തിനു പൊട്ടും വേണം[M]
Year
Language

പൊന്നും കുടത്തിനു പൊട്ടും വേണം
അമ്മയ്ക്ക് നല്ലൊരു പാട്ടും വേണം
മണിമുത്തം നൽകാനുള്ളൊരു മറുകും വേണം
(പൊന്നുംകുടത്തിനു...)
ആലില തൻ തൊട്ടിൽ വേണം
ആടിവരും കാറ്റു വേണം
പൊന്നെഴുതും മിന്നൽ കൊണ്ട്
കണ്മണിക്കും നൂലുകെട്ട്

ജന്മങ്ങളേ ചെയ്ത പുണ്യങ്ങളിൽ
നിങ്ങളീ നന്മകൾ പങ്കു വെയ്ക്കാൻ വരൂ
സ്വർണ്ണശില്പങ്ങളാകാൻ വരൂ
കൈയ്യണയ്ക്കും സ്നേഹമല്ലോ
കണ്ണുനീരിൻ കന്നിമുത്ത്
വിണ്ണറിയും താരമെല്ലാം
മൺ കുടിലിൽ പൊൻ വിളക്ക്
നൂറു തിങ്കൾ നിലാവിന്റെ താലം തരും
ആലില തൻ തൊട്ടിലുണ്ട്
ആടിവരും കാറ്റുമുണ്ട്
പൊന്നെഴുതും മിന്നൽ കൊണ്ട്
കണ്മണിക്കും നൂലുകെട്ട്

മോഹങ്ങളേ വർണ്ണദീപങ്ങളെ
നിങ്ങളീ മണ്ണിലും സ്വർഗ്ഗസ്നേഹം തരൂ
ഭാവഗീതങ്ങളാകാൻ വരൂ
കാത്തിരിക്കും നെഞ്ചിലെല്ലാം കല്പൻ തൻ പാൽക്കടലും
പൂത്തുലയും സ്നേഹമെല്ലാം രാക്കുളിരിൻ പൂമെയ്യാകും
മണ്ണിലെന്നും മഴത്തുള്ളി മുത്തായ് വരും
ആലില തൻ തൊട്ടിലുണ്ട്
ആടിവരും കാറ്റുമുണ്ട്
പൊന്നെഴുതും മിന്നൽ കൊണ്ട്
കണ്മണിക്കും നൂലുകെട്ട്
പൊന്നും കുടത്തിനു പൊട്ടും വേണം
അമ്മയ്ക്ക് നല്ലൊരു പാട്ടും വേണം
മണിമുത്തം നൽകാനുള്ളൊരു മറുകും വേണം
ആലില തൻ തൊട്ടിൽ വേണം
ആടിവരും കാറ്റു വേണം
പൊന്നെഴുതും മിന്നൽ കൊണ്ട്
കണ്മണിക്കും നൂലുകെട്ട്
ല ല ല ല ല ല ല

pŏnnuṁ kuḍattinu pŏṭṭuṁ veṇaṁ
ammaykk nallŏru pāṭṭuṁ veṇaṁ
maṇimuttaṁ nalgānuḽḽŏru maṟuguṁ veṇaṁ
(pŏnnuṁkuḍattinu...)
ālila tan dŏṭṭil veṇaṁ
āḍivaruṁ kāṭru veṇaṁ
pŏnnĕḻuduṁ minnal kŏṇḍ
kaṇmaṇikkuṁ nūlugĕṭṭ

janmaṅṅaḽe sĕyda puṇyaṅṅaḽil
niṅṅaḽī nanmagaḽ paṅgu vĕykkān varū
svarṇṇaśilbaṅṅaḽāgān varū
kaiyyaṇaykkuṁ snehamallo
kaṇṇunīrin kannimutt
viṇṇaṟiyuṁ tāramĕllāṁ
maṇ kuḍilil pŏn viḽakk
nūṟu tiṅgaḽ nilāvinṟĕ tālaṁ taruṁ
ālila tan dŏṭṭiluṇḍ
āḍivaruṁ kāṭrumuṇḍ
pŏnnĕḻuduṁ minnal kŏṇḍ
kaṇmaṇikkuṁ nūlugĕṭṭ

mohaṅṅaḽe varṇṇadībaṅṅaḽĕ
niṅṅaḽī maṇṇiluṁ svarggasnehaṁ tarū
bhāvagīdaṅṅaḽāgān varū
kāttirikkuṁ nĕñjilĕllāṁ kalban dan pālkkaḍaluṁ
pūttulayuṁ snehamĕllāṁ rākkuḽirin pūmĕyyāguṁ
maṇṇilĕnnuṁ maḻattuḽḽi muttāy varuṁ
ālila tan dŏṭṭiluṇḍ
āḍivaruṁ kāṭrumuṇḍ
pŏnnĕḻuduṁ minnal kŏṇḍ
kaṇmaṇikkuṁ nūlugĕṭṭ
pŏnnuṁ kuḍattinu pŏṭṭuṁ veṇaṁ
ammaykk nallŏru pāṭṭuṁ veṇaṁ
maṇimuttaṁ nalgānuḽḽŏru maṟuguṁ veṇaṁ
ālila tan dŏṭṭil veṇaṁ
āḍivaruṁ kāṭru veṇaṁ
pŏnnĕḻuduṁ minnal kŏṇḍ
kaṇmaṇikkuṁ nūlugĕṭṭ
la la la la la la la