Ponnumani kannanunni (m)

പൊന്നുമണി കണ്ണനുണ്ണി (m)
Work
Year
Language

പൊന്നുമണി കണ്ണനുണ്ണി
വെണ്ണകട്ട കള്ളനുണ്ണി
കോടക്കാർവർണ്ണനായ് കൂടെപ്പോരു്..(പൊന്നുമണി..)
ആരിരാരോ മൂളി പാടിയുറക്കാം
ആട്ടു തൊട്ടിലിൽ മെല്ലെ ആട്ടിയുറക്കാം...(ആരിരാരോ..)
(പൊന്നുമണി...)

പീലിവേണം തൊടാൻ ഗോപി വേണം
നിറ നിലാവുപോൽ കോടി വേണം..(പീലിവേണം..)
പൂമുത്തിനു മാമുണ്ണാൻ ഉറി നിറയെ തൂവെണ്ണ
കളിയാടാൻ മടി നിറയെ മഞ്ചാടിയും
ഓടി വായോ കണ്ണാ ഒരുങ്ങിവായോ
പൊന്നുടൽ കണികാണാൻ അടുത്തുവായോ...(ഓടി വായോ..)
(പൊന്നുമണി...)

പാട്ടുമൂളാൻ മുളന്തണ്ടുവേണം
മെല്ലെ മേയ്ക്കുവാൻ പൈയ്യുകൾ വേണം(പാട്ടുമൂളാൻ..)
നീരാടാൻ കാളിന്ദി
നിറമണിയാൻ മൂവന്തി
അമ്പാടിക്കുയിലിന്റെ ശ്രീരാഗവും
ഓടി വായോ കണ്ണാ ഒരുങ്ങിവായോ
ആകാശക്കുടചൂടാൻ അടുത്തുവായോ...(ഓടി വായോ..)
(പൊന്നുമണി...)

pŏnnumaṇi kaṇṇanuṇṇi
vĕṇṇagaṭṭa kaḽḽanuṇṇi
koḍakkārvarṇṇanāy kūḍĕpporu്..(pŏnnumaṇi..)
ārirāro mūḽi pāḍiyuṟakkāṁ
āṭṭu tŏṭṭilil mĕllĕ āṭṭiyuṟakkāṁ...(ārirāro..)
(pŏnnumaṇi...)

pīliveṇaṁ tŏḍān gobi veṇaṁ
niṟa nilāvubol koḍi veṇaṁ..(pīliveṇaṁ..)
pūmuttinu māmuṇṇān uṟi niṟayĕ tūvĕṇṇa
kaḽiyāḍān maḍi niṟayĕ mañjāḍiyuṁ
oḍi vāyo kaṇṇā ŏruṅṅivāyo
pŏnnuḍal kaṇigāṇān aḍuttuvāyo...(oḍi vāyo..)
(pŏnnumaṇi...)

pāṭṭumūḽān muḽandaṇḍuveṇaṁ
mĕllĕ meykkuvān paiyyugaḽ veṇaṁ(pāṭṭumūḽān..)
nīrāḍān kāḽindi
niṟamaṇiyān mūvandi
ambāḍikkuyilinṟĕ śrīrāgavuṁ
oḍi vāyo kaṇṇā ŏruṅṅivāyo
āgāśakkuḍasūḍān aḍuttuvāyo...(oḍi vāyo..)
(pŏnnumaṇi...)