Ponnumani kannanunni (f)

പൊന്നുമണി കണ്ണനുണ്ണി (f)
Work
Year
Language

പൊന്നുമണി കണ്ണനുണ്ണി
വെണ്ണകട്ട കള്ളനുണ്ണി
കോടക്കാര്‍വർണ്ണനായ് കൂടെപോര്
ആരിരാരോ മൂളി പാടി ഉറക്കാൻ
ആട്ടുതൊട്ടിലില്‍ മെല്ലെ ആട്ടിയുറക്കാൻ

പീലി വേണം തൊടാന്‍ ഗോപി വേണം
നിറനിലാവുപോൽ കോടിവേണം
പൂമുത്തിനു മാമുണ്ണാന്‍ ഉറിനിറയെ തൂവെണ്ണ
കളിയാടാന്‍ മടിനിറയെ മഞ്ചാടിയും
ഓടിവായോ കണ്ണാ ഒരുങ്ങിവായോ
പൊന്നുടല്‍ കണികാണാനടുത്ത് വായോ
(പൊന്നുമണി )

പാട്ടുമൂളാന്‍ മുളംതണ്ട് വേണം
മെല്ലെ മേയ്ക്കുവാന്‍ പയ്യുകള്‍ വേണം
നീരാടാന്‍ കാളിന്ദി നിറമണിയാന്‍ മൂവന്തി
അമ്പാടിക്കുയിലിന്റെ ശ്രീരാഗവും
ഓടിവായോ കണ്ണാ ഒരുങ്ങിവായോ
ആകാശക്കുടചൂടാന്‍ അടുത്തുവായോ (പൊന്നുമണി )

pŏnnumaṇi kaṇṇanuṇṇi
vĕṇṇagaṭṭa kaḽḽanuṇṇi
koḍakkārvarṇṇanāy kūḍĕbor
ārirāro mūḽi pāḍi uṟakkān
āṭṭudŏṭṭilil mĕllĕ āṭṭiyuṟakkān

pīli veṇaṁ tŏḍān gobi veṇaṁ
niṟanilāvubol koḍiveṇaṁ
pūmuttinu māmuṇṇān uṟiniṟayĕ tūvĕṇṇa
kaḽiyāḍān maḍiniṟayĕ mañjāḍiyuṁ
oḍivāyo kaṇṇā ŏruṅṅivāyo
pŏnnuḍal kaṇigāṇānaḍutt vāyo
(pŏnnumaṇi )

pāṭṭumūḽān muḽaṁtaṇḍ veṇaṁ
mĕllĕ meykkuvān payyugaḽ veṇaṁ
nīrāḍān kāḽindi niṟamaṇiyān mūvandi
ambāḍikkuyilinṟĕ śrīrāgavuṁ
oḍivāyo kaṇṇā ŏruṅṅivāyo
āgāśakkuḍasūḍān aḍuttuvāyo (pŏnnumaṇi )