Ponnum sinnamegham

പൊന്നും ചിങ്ങമേഘം
Year
Language

പൊന്നും ചിങ്ങമേഘം വാനില്‍ പൂക്കളം പോലാടീ...
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ...
(പൊന്നും ചിങ്ങമേഘം.....)
വെണ്ണിലാവു പാടീ....

ആ ആ ആ ആ
വെള്ളിനിലാ......പെണ്മണിതന്‍....
വെള്ളിനിലാ പെണ്മണിതന്‍ പുഷ്യരാഗമാല
തുള്ളിയാടും നേരത്തു കെട്ടഴിഞ്ഞുപോയ്...
ആ രത്നമണികളെല്ലാം താരങ്ങളായി
ആകാശം രാവില്‍ പൂക്കും പൂപ്പന്തലായി
ആകാശം രാവില്‍ പൂക്കും പൂപ്പന്തലായി....

പൊന്നും ചിങ്ങമേഘം വാനില്‍ പൂക്കളം പോലാടീ
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ
വെണ്ണിലാവു പാടീ....

ആ ആ ആ ആ
കുഞ്ഞുമുഖം.......പുഞ്ചിരിയ്ക്കും....
കുഞ്ഞുമുഖം പുഞ്ചിരിയ്ക്കും അമ്മ നിലാവാകും
ആ നിലാവില്‍ സ്നേഹമെന്ന താരങ്ങള്‍ പൂക്കും
ആ പിഞ്ചുഹൃദയമെന്നും ഈശ്വരനിലയം
ആ സത്യമറിയാതിന്നാരുണ്ടു മണ്ണില്‍
ആ സത്യമറിയാതിന്നാരുണ്ടു മണ്ണില്‍....

പൊന്നും ചിങ്ങമേഘം വാനില്‍ പൂക്കളം പോലാടീ
വെള്ളിരഥമേറി വന്നു വെണ്ണിലാവു പാടീ
വെണ്ണിലാവു പാടീ....

pŏnnuṁ siṅṅameghaṁ vānil pūkkaḽaṁ polāḍī...
vĕḽḽirathameṟi vannu vĕṇṇilāvu pāḍī...
(pŏnnuṁ siṅṅameghaṁ.....)
vĕṇṇilāvu pāḍī....

ā ā ā ā
vĕḽḽinilā......pĕṇmaṇidan....
vĕḽḽinilā pĕṇmaṇidan puṣyarāgamāla
tuḽḽiyāḍuṁ nerattu kĕṭṭaḻiññuboy...
ā ratnamaṇigaḽĕllāṁ tāraṅṅaḽāyi
āgāśaṁ rāvil pūkkuṁ pūppandalāyi
āgāśaṁ rāvil pūkkuṁ pūppandalāyi....

pŏnnuṁ siṅṅameghaṁ vānil pūkkaḽaṁ polāḍī
vĕḽḽirathameṟi vannu vĕṇṇilāvu pāḍī
vĕṇṇilāvu pāḍī....

ā ā ā ā
kuññumukhaṁ.......puñjiriykkuṁ....
kuññumukhaṁ puñjiriykkuṁ amma nilāvāguṁ
ā nilāvil snehamĕnna tāraṅṅaḽ pūkkuṁ
ā piñjuhṛdayamĕnnuṁ īśvaranilayaṁ
ā satyamaṟiyādinnāruṇḍu maṇṇil
ā satyamaṟiyādinnāruṇḍu maṇṇil....

pŏnnuṁ siṅṅameghaṁ vānil pūkkaḽaṁ polāḍī
vĕḽḽirathameṟi vannu vĕṇṇilāvu pāḍī
vĕṇṇilāvu pāḍī....