Ponnum pooppada

പൊന്നും പൂപ്പട
Year
Language

പൊന്നും പൂപ്പട പൊലിയോ
ചിങ്ങപ്പൂ പൊലിയോ...
ചെമ്പഴുക്കാ തുളസിവെറ്റിലേം പൊലിയോ
കൊക്കുരുമ്മി ഇണക്കിളി...
കൊക്കിലെത്തേന്‍ പൊലിയോ...
ഒത്തുപാടി നൃത്തമാടി പൊലിയോ...
(പൊന്നും...)

തിരുമുറ്റം നിറയെ കനകപ്പൂമഴയായി
പുലരിപ്പൊന്നുരുകി അരളിപ്പൂങ്കുലയായി
ഇണയായി കുറുകുന്ന വെണ്‍‌പ്രാക്കളുണര്
ഇടനെഞ്ചില്‍ കുടമൂതി സ്വപ്നങ്ങളുണര്
ഒരു വൃന്ദാവനമാണീ ചെറുമുറ്റം
നിങ്ങള്‍ പാടുമ്പോള്‍...
(പൊന്നും...)

ഇവിടെ പൂവിതറും ഇരുകുഞ്ഞിക്കഴല്‍ നാളെ
ചിരിപെയ്യും ഇവിടെ മണിതുള്ളും കാല്‍ത്താളം
ഇരവെല്ലാം പകലാക്കും പാല്‍‌ത്തിങ്കള്‍‌പ്പിറപോല്‍
അഴലെല്ലാം അമൃതാക്കാന്‍ ആരാരോ അരികില്‍
വരിയൊന്നായ് പൊരുളൊന്നായ്
ഇവിടെന്നും നിങ്ങള്‍ പാടേണം
(പൊന്നും...)

pŏnnuṁ pūppaḍa pŏliyo
siṅṅappū pŏliyo...
sĕmbaḻukkā tuḽasivĕṭrileṁ pŏliyo
kŏkkurummi iṇakkiḽi...
kŏkkilĕtten pŏliyo...
ŏttubāḍi nṛttamāḍi pŏliyo...
(pŏnnuṁ...)

tirumuṭraṁ niṟayĕ kanagappūmaḻayāyi
pularippŏnnurugi araḽippūṅgulayāyi
iṇayāyi kuṟugunna vĕṇ‌prākkaḽuṇar
iḍanĕñjil kuḍamūdi svapnaṅṅaḽuṇar
ŏru vṛndāvanamāṇī sĕṟumuṭraṁ
niṅṅaḽ pāḍumboḽ...
(pŏnnuṁ...)

iviḍĕ pūvidaṟuṁ iruguññikkaḻal nāḽĕ
siribĕyyuṁ iviḍĕ maṇiduḽḽuṁ kālttāḽaṁ
iravĕllāṁ pagalākkuṁ pāl‌ttiṅgaḽ‌ppiṟabol
aḻalĕllāṁ amṛtākkān ārāro arigil
variyŏnnāy pŏruḽŏnnāy
iviḍĕnnuṁ niṅṅaḽ pāḍeṇaṁ
(pŏnnuṁ...)