Ponnum kudattinoru pottu

പൊന്നും കുടത്തിനൊരു പൊട്ടു
Year
Language

പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും
ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ...
എന്തെന്നറിയാത്തൊരു ശീതളസ്പർശത്താലീ
ചന്ദനക്കുഴമ്പിലും കുളിരു കോരും...
പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും
ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ...

പൂവിനെ മറ്റൊരു പൂ ചൂടിക്കേണ്ടെന്നാലും
എൻ ദേവി ഈ പനിനീർപ്പൂ മുടിയിൽ ചാർത്തൂ...
മുൾച്ചെടിത്തൈയ്യിൽ നിന്നീ പട്ടിളം മേനി പുൽകി
പുഷ്പകന്യക ജന്മസാഫല്യമോലും....

പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും
ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ...

നിൻ കവിൾത്തുടുപ്പിൽ നിന്നങ്കുരിച്ചതാണോരോ
കുങ്കുമപ്രഭാതവും എന്നറിവൂ ഞാൻ....
എങ്കിലും നിനക്കെന്റെ സ്നേഹാർദ്രഹൃദയത്തിൻ
കുങ്കുമമണിച്ചെപ്പ് കാഴ്ച്ചവെയ്പ്പൂ ഞാൻ...

പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും
ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ...
എന്തെന്നറിയാത്തൊരു ശീതളസ്പർശത്താലീ
ചന്ദനക്കുഴമ്പിലും കുളിരുകോരും...
പൊന്നുംകുടത്തിനൊരു പൊട്ടു വേണ്ടെന്നാലും
ഈ ചന്ദനം എടുത്തു നീ നെറ്റിയിൽ ചാർത്തൂ...

pŏnnuṁkuḍattinŏru pŏṭṭu veṇḍĕnnāluṁ
ī sandanaṁ ĕḍuttu nī nĕṭriyil sārttū...
ĕndĕnnaṟiyāttŏru śīdaḽasparśattālī
sandanakkuḻambiluṁ kuḽiru koruṁ...
pŏnnuṁkuḍattinŏru pŏṭṭu veṇḍĕnnāluṁ
ī sandanaṁ ĕḍuttu nī nĕṭriyil sārttū...

pūvinĕ maṭrŏru pū sūḍikkeṇḍĕnnāluṁ
ĕn devi ī paninīrppū muḍiyil sārttū...
muḽccĕḍittaiyyil ninnī paṭṭiḽaṁ meni pulgi
puṣpaganyaga janmasāphalyamoluṁ....

pŏnnuṁkuḍattinŏru pŏṭṭu veṇḍĕnnāluṁ
ī sandanaṁ ĕḍuttu nī nĕṭriyil sārttū...

nin kaviḽttuḍuppil ninnaṅguriccadāṇoro
kuṅgumaprabhādavuṁ ĕnnaṟivū ñān....
ĕṅgiluṁ ninakkĕnṟĕ snehārdrahṛdayattin
kuṅgumamaṇiccĕpp kāḻscavĕyppū ñān...

pŏnnuṁkuḍattinŏru pŏṭṭu veṇḍĕnnāluṁ
ī sandanaṁ ĕḍuttu nī nĕṭriyil sārttū...
ĕndĕnnaṟiyāttŏru śīdaḽasparśattālī
sandanakkuḻambiluṁ kuḽirugoruṁ...
pŏnnuṁkuḍattinŏru pŏṭṭu veṇḍĕnnāluṁ
ī sandanaṁ ĕḍuttu nī nĕṭriyil sārttū...