Ponnu vidaccaalum

പൊന്നു വിതച്ചാലും
Year
Language

പൊന്നു വെതച്ചാലും പവിഴം മെതിച്ചാലും
പുറവേലപ്പുലയിക്കു പഴംകഞ്ഞി
ഇല്ലം നിറഞ്ഞാലും വല്ലം കുമിഞ്ഞാലും
കുമ്പാളക്കുറുമ്മന്നൊരിരുന്നാഴി
ഉലകേഴും വാഴും ഉടയോനെന്നാലും
അത്താഴം തേടും അടിയാനെന്നാലും
ഒടുക്കമൊന്നുറങ്ങാന്‍ ആറടിമണ്ണാണേ (2)
(പൊന്നും വെതച്ചാലും.......)

കൊരനീട്ടിക്കൂകി രാക്കോഴിച്ചാത്തന്‍
പുലരാന്‍കുന്നില്‍ പൊങ്ങിപ്പുലരിക്കതിരോന്‍
വെയില്‍ വന്നു വീണു വെളിവോടു നന്ദി
വേനല്‍പ്പാടം കിളികള്‍ പാടും പാടം
തേവി നനയ്ക്കാന്‍ പോരാമോ
കൊയ്തു മെതിയ്ക്കാന്‍ പോരാമോ
വായോ വായോ വായാടിക്കിളിയേ(2)
(പൊന്നും വെതച്ചാലും.......)

എരിവേനല്‍ പോയേ മഴമാസം പോയേ
മകരം വന്നേ കുളിരും മഞ്ഞും വീണേ
മലവാരം പൂത്തേ മാമ്പൂവും പൂത്തേ
കാവടിയാടും കന്നിക്കാവടിയാടും
ഉഴുതുമറിയ്ക്കാന്‍ പോരാമോ
മുത്തുവിതയ്ക്കാന്‍ കൂടാമോ (2)
വായോ വായോ ചിങ്ങപ്പൊന്മുകിലേ (2)
(പൊന്നും വെതച്ചാലും.......)

pŏnnu vĕdaccāluṁ paviḻaṁ mĕdiccāluṁ
puṟavelappulayikku paḻaṁkaññi
illaṁ niṟaññāluṁ vallaṁ kumiññāluṁ
kumbāḽakkuṟummannŏrirunnāḻi
ulageḻuṁ vāḻuṁ uḍayonĕnnāluṁ
attāḻaṁ teḍuṁ aḍiyānĕnnāluṁ
ŏḍukkamŏnnuṟaṅṅān āṟaḍimaṇṇāṇe (2)
(pŏnnuṁ vĕdaccāluṁ.......)

kŏranīṭṭikkūgi rākkoḻiccāttan
pularānkunnil pŏṅṅippularikkadiron
vĕyil vannu vīṇu vĕḽivoḍu nandi
venalppāḍaṁ kiḽigaḽ pāḍuṁ pāḍaṁ
tevi nanaykkān porāmo
kŏydu mĕdiykkān porāmo
vāyo vāyo vāyāḍikkiḽiye(2)
(pŏnnuṁ vĕdaccāluṁ.......)

ĕrivenal poye maḻamāsaṁ poye
magaraṁ vanne kuḽiruṁ maññuṁ vīṇe
malavāraṁ pūtte māmbūvuṁ pūtte
kāvaḍiyāḍuṁ kannikkāvaḍiyāḍuṁ
uḻudumaṟiykkān porāmo
muttuvidaykkān kūḍāmo (2)
vāyo vāyo siṅṅappŏnmugile (2)
(pŏnnuṁ vĕdaccāluṁ.......)