Ponnolappandalil

പൊന്നോലപ്പന്തലിൽ
Year
Language

ല ല ല ല ല ....

പൊന്നോലപ്പന്തലില്‍ വേളിപ്പെണ്ണായെന്റെ
സ്വയംവര രാജകുമാരീ വരുമോ
ആവണിത്താമര മാലയിടും ഞാന്‍
അരമന മണിയറക്കിളിയായ് മാറും
സ്വപ്നത്തില്‍ മംഗല്യക്കൂടാരം തീര്‍ക്കും
പാതിരാ തോണിയില്‍ നീയിന്നു വരുമോ
(പൊന്നോല )

പൂവണി മേടയില്‍ മാറോടു ചേര്‍ന്നെന്റെ
കരളേ നീയെനിക്കെന്തു തരും
ആരോരുമറിയാതെ നോമ്പെടുത്തൊരുക്കിയ
പ്രേമോദാര മധു പകരും
അടി തൊട്ടു മുടി വരെ അലങ്കരിക്കാം നിന്നെ
മൂവന്തി കുങ്കുമം ചാര്‍ത്താം
അനുരാഗാര്‍ദ്ര രഹസ്യങ്ങളിലെ
രതിപരാഗമണിയാം
(പൊന്നോല )

മലര്‍മിഴിയഴകുള്ളൊരോമനക്കുഞ്ഞിനു
താലോലം പാടും ഒരുനാള്‍ ഞാന്‍
കടിഞ്ഞൂല്‍ക്കനവിലെ രാജകുമാരന്
പനിനീര്‍ മഞ്ചമൊരുക്കും ഞാന്‍
പിച്ചവച്ചു കളിപ്പതു പെണ്മണിയെങ്കില്‍
മുത്തശ്ശി പേര് വിളിക്കും
സാഫല്യങ്ങള്‍ നിറപറ വയ്ക്കും
ജന്മമാകെ നിറയും
(പൊന്നോല )

la la la la la ....

pŏnnolappandalil veḽippĕṇṇāyĕnṟĕ
svayaṁvara rājagumārī varumo
āvaṇittāmara mālayiḍuṁ ñān
aramana maṇiyaṟakkiḽiyāy māṟuṁ
svapnattil maṁgalyakkūḍāraṁ tīrkkuṁ
pādirā toṇiyil nīyinnu varumo
(pŏnnola )

pūvaṇi meḍayil māṟoḍu sernnĕnṟĕ
karaḽe nīyĕnikkĕndu taruṁ
ārorumaṟiyādĕ nombĕḍuttŏrukkiya
premodāra madhu pagaruṁ
aḍi tŏṭṭu muḍi varĕ alaṅgarikkāṁ ninnĕ
mūvandi kuṅgumaṁ sārttāṁ
anurāgārdra rahasyaṅṅaḽilĕ
radibarāgamaṇiyāṁ
(pŏnnola )

malarmiḻiyaḻaguḽḽŏromanakkuññinu
tālolaṁ pāḍuṁ ŏrunāḽ ñān
kaḍiññūlkkanavilĕ rājagumāran
paninīr mañjamŏrukkuṁ ñān
piccavaccu kaḽippadu pĕṇmaṇiyĕṅgil
muttaśśi per viḽikkuṁ
sāphalyaṅṅaḽ niṟabaṟa vaykkuṁ
janmamāgĕ niṟayuṁ
(pŏnnola )