Ponnitta pettagam [F]

പൊന്നിട്ട പെട്ടകം [F]
Year
Language

പൊന്നിട്ട പെട്ടകം പൂട്ടല്ലേ
അതു തന്നതെനിക്കീ മുത്തല്ലേ
കണ്ണിനും കണ്ണായി വന്നില്ലേ
ഇളം കന്നിനിലാവിന്‍ വിളക്കല്ലേ
കണികാണാം ഒരു പൂമൊട്ട്
കാതില്‍ ഒരു താരാട്ട്
കാണാംതുമ്പി തേനൂട്ട്
(പൊന്നിട്ട പെട്ടകം)

തങ്കം നിന്നെ കാണാന്‍
ഇന്നു താമരപൂക്കള്‍ വന്നു
കൊഞ്ചും പാല്‍മൊഴി കേള്‍ക്കാന്‍
ഒരു പഞ്ചവര്‍ണ്ണക്കിളി വന്നു
കൈവിരലാല്‍ നീ തൊടുമ്പോള്‍
മഞ്ജീരത്തില്‍ പൊന്‍ വെളിച്ചം
എന്‍റെ പുണ്യംപോലാ സിന്ദൂരം
(പൊന്നിട്ട പെട്ടകം)

താഴംപൂവേ നിന്നെ
മിഴി തേന്മഴയില്‍ ഞാന്‍ മൂടും
നീരാടും നിന്മുന്നില്‍
മണിത്താരകള്‍ കാവല്‍നില്‍ക്കും
അന്നമായി നീ പുഞ്ചിരിക്കും
അമ്മയേപോല്‍ സ്നേഹമൂട്ടും
നിറപൗര്‍ണ്ണമിയല്ലോ നീ എന്നും
(പൊന്നിട്ട പെട്ടകം)

pŏnniṭṭa pĕṭṭagaṁ pūṭṭalle
adu tannadĕnikkī muttalle
kaṇṇinuṁ kaṇṇāyi vannille
iḽaṁ kanninilāvin viḽakkalle
kaṇigāṇāṁ ŏru pūmŏṭṭ
kādil ŏru tārāṭṭ
kāṇāṁtumbi tenūṭṭ
(pŏnniṭṭa pĕṭṭagaṁ)

taṅgaṁ ninnĕ kāṇān
innu tāmarabūkkaḽ vannu
kŏñjuṁ pālmŏḻi keḽkkān
ŏru pañjavarṇṇakkiḽi vannu
kaiviralāl nī tŏḍumboḽ
mañjīrattil pŏn vĕḽiccaṁ
ĕnṟĕ puṇyaṁpolā sindūraṁ
(pŏnniṭṭa pĕṭṭagaṁ)

tāḻaṁpūve ninnĕ
miḻi tenmaḻayil ñān mūḍuṁ
nīrāḍuṁ ninmunnil
maṇittāragaḽ kāvalnilkkuṁ
annamāyi nī puñjirikkuṁ
ammayebol snehamūṭṭuṁ
niṟabaurṇṇamiyallo nī ĕnnuṁ
(pŏnniṭṭa pĕṭṭagaṁ)