ആ...ആ ...ആ....
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ്.....വസന്തകാലമായി
ഈ വള്ളിക്കുടിലുകളില്‍ പൂമുല്ലത്തിരി തെളിയേ
ഒരേ കിനാവിലൂഞ്ഞാലാടാന്‍
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ്.....വസന്തകാലമായി...
ഇരവിന് നീലശാഖിയില് വിരിയും പൂക്കൾ വാടിയോ
പകലിന് ദേവദാരുവും പവിഴം കോര്ത്തണിഞ്ഞുവോ
വെയിലിന് നടവഴിയില്‍ വെള്ളില്ക്കുരുവി കൂടെവന്നു..
ഈ വഴിയേ നിലാവിളക്കുമേന്തി
നീ വരവായ്.....വസന്തകാലമായി..
ഒരുനാള്‍ നിന്റെ മുന്നിലെന്‍ ഹൃദയംകാഴ്ചവെച്ചു ഞാന്‍
തരളം നിന്കരങ്ങളാല് തഴുകിയോമനിക്കവേ
പകരം പ്രിയതരമീ ഗാനംമാത്രം നല്‍കിടാംഞാന്‍
(ഈ വഴിയേ....)