Ponnaralippoo

പൊന്നരളിപ്പൂ
Work
Year
Language

പൊന്നരളിപ്പൂവൊന്നു മുടിയില്‍ ചൂടി
കന്നിനിലാക്കസവൊളിപ്പുടവ ചുറ്റി
കുന്നത്തെക്കാവില്‍ വിളക്കു കാണാന്‍ വന്നൊ-
രുള്‍നാടന്‍ പെണ്‍കിടാവേ-എന്റെ
ഉള്ളില്‍ മയങ്ങുന്ന മാന്‍കിടാവേ

ശാലീനഭംഗി തളിര്‍ത്തു നില്‍ക്കും
ശ്യാമമനോഹര ഗ്രാമഭൂവില്‍
ശംഖുപുഷ്പം പോലെന്‍ മുന്നില്‍ ചിരിക്കുന്ന
ഉള്‍നാടന്‍ പെണ്‍കിടാവേ-എന്റെ
ഉള്ളിലെ പൊന്‍കിനാവേ

നീഹാരമൗക്തിക മാലയുമായ്‌
നീലവനാന്തത്തിന്‍ മാറിടത്തില്‍
ചായുന്ന ശ്രാവണചന്ദ്രികയെപ്പോലെ
ചാരുതയാര്‍ന്നവളേ -എന്റെ
ആരോമല്‍ പെണ്‍കിടാവേ

pŏnnaraḽippūvŏnnu muḍiyil sūḍi
kanninilākkasavŏḽippuḍava suṭri
kunnattĕkkāvil viḽakku kāṇān vannŏ-
ruḽnāḍan pĕṇgiḍāve-ĕnṟĕ
uḽḽil mayaṅṅunna mānkiḍāve

śālīnabhaṁgi taḽirttu nilkkuṁ
śyāmamanohara grāmabhūvil
śaṁkhubuṣpaṁ polĕn munnil sirikkunna
uḽnāḍan pĕṇgiḍāve-ĕnṟĕ
uḽḽilĕ pŏnkināve

nīhāramauktiga mālayumāy‌
nīlavanāndattin māṟiḍattil
sāyunna śrāvaṇasandrigayĕppolĕ
sārudayārnnavaḽe -ĕnṟĕ
āromal pĕṇgiḍāve