പൊന്നരളിക്കൊമ്പിലേ കുയിലേ പറയൂ
നിന്റെയുള്ളു നിറയേ പ്രണയമോ
ഈ മൌനമുത്തങ്ങളാരോമലേ
ഒളിച്ചു വെയ്ക്കുന്നു ഞാന്‍ നിനക്കു കൈമാറുവാന്‍
(പൊന്നരളി...)
ഈ മൃദുഹിമമലരിതള്‍ വിതറുന്ന നേരങ്ങളില്‍
നേര്‍ത്തൊരു സ്വരമധുരിമ ഒഴുകുന്ന തീരങ്ങളില്‍
ആത്മാവിലേകാന്ത മന്ദാനിലൻ
ആലോലമാടുന്ന വൃന്ദാവനം
സ്മരണയില്‍ ഉണരാന്‍ നിര്‍വൃതി നുണയാൻ
എനിക്കു നീ നല്‍കുമോ ഒരിറ്റു സ്നേഹാമൃതം
(പൊന്നരളി..)
ഈ പുതു പുതു മഴയുടെ കുളിരിന്റെ ആലിംഗനം
തേടിയ മിഴിയിണയുടെ ശൃംഗാര സങ്കീര്‍ത്തനം
ഞാനോമനിക്കുന്ന പൊന്‍ മോതിരം
നീ സ്വീകരിക്കുന്നോരീ വേളയില്‍
ഹൃദയവികാരം പകരുമൊരഴകില്‍
നിനക്കു നല്‍കുന്നിതാ നിറഞ്ഞ സ്നേഹാമൃതം(പൊന്നരളി..)