Ponnambiliyude

പൊന്നമ്പിളിയുടെ
Work
Year
Language

പൊന്നമ്പിളിയുടെ പൂമുഖവാതില്‍
കണ്ണീര്‍മേഘമടച്ചു
അരുമനിലാവേ നിന്നെപ്പോലെ
അപമാനിതയായി ഞാനും
അപമാനിതയായി

നിനക്കുവേണ്ടി കരയുകയാണീ
നിശാസുമങ്ങള്‍ നീളേ
എന്‍ കഥയോര്‍ക്കാന്‍ എന്നഴല്‍ കാണാന്‍
ഇല്ലൊരു പൂവിതള്‍ പോലും തുണയായ്
ഇല്ലൊരു ഹൃദയം പോലും

പൊന്നമ്പിളിയുടെ പൂമുഖവാതില്‍
മെല്ലെ വീണ്ടും തുറക്കും
അരുമനിലാവേ നീയൊരുനാളും
അപമാനിതയാവില്ല നീ
അപമാനിതയാവില്ല...

നിനക്കുവേണ്ടി കരയുവതെന്തിനു
നിശാസുമങ്ങള്‍ വെറുതേ
സങ്കല്‍പ്പത്തിന്‍ ദുഃഖം ഉണര്‍ത്തി
കണ്ണീര്‍ തൂകുവതെന്തേ വെറുതേ
കണ്ണീര്‍ തൂകുവതെന്തേ?

പൊന്നമ്പിളിയുടെ പൂമുഖവാതില്‍
മെല്ലെ വീണ്ടും തുറക്കും
അരുമനിലാവേ നീയൊരുനാളും
അപമാനിതയാവില്ല നീ
അപമാനിതയാവില്ല...

പടര്‍ന്നുപൊങ്ങിയ വ്യാമോഹത്തില്‍
മറന്നു ഞാനെന്‍ ലോകം
ഈ മരുഭൂമിയില്‍ ആശ്രയമെവിടെ
ഇടയനുമെന്നെ വെടിഞ്ഞു..
ഇടയനുമെന്നെ വെടിഞ്ഞു

പൊന്നമ്പിളിയുടെ പൂമുഖവാതില്‍
കണ്ണീര്‍മേഘമടച്ചു
അരുമനിലാവേ നിന്നെപ്പോലെ
അപമാനിതയായി ഞാനും
അപമാനിതയായി

pŏnnambiḽiyuḍĕ pūmukhavādil
kaṇṇīrmeghamaḍaccu
arumanilāve ninnĕppolĕ
abamānidayāyi ñānuṁ
abamānidayāyi

ninakkuveṇḍi karayugayāṇī
niśāsumaṅṅaḽ nīḽe
ĕn kathayorkkān ĕnnaḻal kāṇān
illŏru pūvidaḽ poluṁ tuṇayāy
illŏru hṛdayaṁ poluṁ

pŏnnambiḽiyuḍĕ pūmukhavādil
mĕllĕ vīṇḍuṁ tuṟakkuṁ
arumanilāve nīyŏrunāḽuṁ
abamānidayāvilla nī
abamānidayāvilla...

ninakkuveṇḍi karayuvadĕndinu
niśāsumaṅṅaḽ vĕṟude
saṅgalppattin duḥkhaṁ uṇartti
kaṇṇīr tūguvadĕnde vĕṟude
kaṇṇīr tūguvadĕnde?

pŏnnambiḽiyuḍĕ pūmukhavādil
mĕllĕ vīṇḍuṁ tuṟakkuṁ
arumanilāve nīyŏrunāḽuṁ
abamānidayāvilla nī
abamānidayāvilla...

paḍarnnubŏṅṅiya vyāmohattil
maṟannu ñānĕn logaṁ
ī marubhūmiyil āśrayamĕviḍĕ
iḍayanumĕnnĕ vĕḍiññu..
iḍayanumĕnnĕ vĕḍiññu

pŏnnambiḽiyuḍĕ pūmukhavādil
kaṇṇīrmeghamaḍaccu
arumanilāve ninnĕppolĕ
abamānidayāyi ñānuṁ
abamānidayāyi