പൊന്നമ്പലനടവാതിലടഞ്ഞു
സ്വര്‍ണ്ണദീപങ്ങളണഞ്ഞു
മഞ്ജുളയുടെ മാനസശ്രീകോവിലില്‍
കണ്ണാ പുണ്യദര്‍ശനമേകൂ
(പൊന്നമ്പലനട)
മഞ്ജുമധുര വേണുനാദമായ്
അലിയുന്നൊരഞ്ജനമണിമുകിലേ
അഞ്ജലിപ്പൂവിതു നീ സ്വീകരിക്കൂ
ബാഷ്പാഞ്ജലി സ്വീകരിക്കൂ
(പൊന്നമ്പലനട)
നന്ദനന്ദനാ എന്നുള്ളില്‍ വന്നു നിന്‍
പൊന്നോടക്കുഴല്‍ വിളിക്കൂ
നിന്‍ മലരടികളില്‍ വീഴട്ടേ
ഞാന്‍ കണ്ണീരായ് ഒഴുകട്ടെ
(പൊന്നമ്പലനട)