Ponnaavani vettam

പൊന്നാവണി വെട്ടം
Year
Language

പൊന്നാവണിവെട്ടം തിരുമുറ്റം മെഴുകുന്നു
മന്ദാരത്തൂനിഴലവിടെ കളം വരയ്ക്കുന്നു
കയ്യില്‍പ്പൂക്കുല തുള്ളിത്തുള്ളി
കളത്തിലാടുവതാരോ എന്‍
കുളിരമ്പിളിനീയാരാരോ........

പാല്‍ക്കരിമ്പിന്‍ തണ്ടുകളാല്‍
കാ‍വടികെട്ടും പൂങ്കാറ്റേ
പാത്തുപതുങ്ങിപ്പോകാന്‍ വയ്യല്ലോ നിന്‍
ഓട്ടുചിലമ്പുകള്‍ ചിരിച്ചുതുള്ളുമ്പോള്‍
പൂവും പൂന്തുമ്പികളും നീവന്നതറിഞ്ഞല്ലോ
നീ വന്നതറിഞ്ഞല്ലോ.........

തേന്‍ കുറിഞ്ഞിപ്പാട്ടുകള്‍ നീ
തേകിനടക്കുന്നെന്‍ നെഞ്ചില്‍
ആറ്റുവക്കിലെയല്ലിമലര്‍ക്കാവില്‍ പുതു
കാവും കതിരോലകളും ഹാ
കാവും കതിരോലകളും കൈനീട്ടിവിളിക്കുന്നു
കൈനീട്ടിവിളിക്കുന്നു

pŏnnāvaṇivĕṭṭaṁ tirumuṭraṁ mĕḻugunnu
mandārattūniḻalaviḍĕ kaḽaṁ varaykkunnu
kayyilppūkkula tuḽḽittuḽḽi
kaḽattilāḍuvadāro ĕn
kuḽirambiḽinīyārāro........

pālkkarimbin daṇḍugaḽāl
kāvaḍigĕṭṭuṁ pūṅgāṭre
pāttubaduṅṅippogān vayyallo nin
oṭṭusilambugaḽ siriccuduḽḽumboḽ
pūvuṁ pūndumbigaḽuṁ nīvannadaṟiññallo
nī vannadaṟiññallo.........

ten kuṟiññippāṭṭugaḽ nī
teginaḍakkunnĕn nĕñjil
āṭruvakkilĕyallimalarkkāvil pudu
kāvuṁ kadirolagaḽuṁ hā
kāvuṁ kadirolagaḽuṁ kainīṭṭiviḽikkunnu
kainīṭṭiviḽikkunnu