Ponnaaryan paadam

പൊന്നാര്യന്‍ പാടം
Year
Language

പൊന്നാര്യൻ പാടം കതിരാടും കാലം
വിള കൊയ്യും കന്നിക്കാക്കാത്തീ
കരുമാടിപ്പെണ്ണിൻ കല്യാണക്കാലം
കൈ നോക്കീ ചൊല്ലാമോ

കാവാലം കായലിലൂടെ കാണാപ്പൂന്തോണി തുഴഞ്ഞ്
കണി കാണാൻ വന്നൂ പൂമാരൻ
കണ്ടാലോ കൊച്ചു കുറുമ്പൻ കരിവീട്ടി കാതൽ കടഞ്ഞോൻ
കിന്നാരം കൊഞ്ചും പൂവാലൻ
അലയാടും മനസ്സിന്റെ അമരത്തും അണിയത്തും
അല്ലിനിലാവായ് പൂത്തൊരുങ്ങാം
(പൊന്നാര്യൻ..)

മണിമുല്ലത്താലിയണിഞ്ഞ് മഞ്ഞാടക്കോടിയുടുത്ത്
മണവാട്ടിപ്പെണ്ണായ് പോന്നോളാം
മണലാര്യൻ നെന്മണി കുത്തി മാമുണ്ണാനൂണു വിളമ്പി
മുളയോല കൂട്ടിൽ കാത്തോളാം
കരിയെണ്ണത്തിരിയൂതാം കുളിരാറ്റാൻ കൂട്ടാവാം
കുഞ്ഞു കിനാവും കണ്ടുറങ്ങാം
( പൊന്നാര്യൻ..)

pŏnnāryan pāḍaṁ kadirāḍuṁ kālaṁ
viḽa kŏyyuṁ kannikkākkāttī
karumāḍippĕṇṇin kalyāṇakkālaṁ
kai nokkī sŏllāmo

kāvālaṁ kāyalilūḍĕ kāṇāppūndoṇi tuḻaññ
kaṇi kāṇān vannū pūmāran
kaṇḍālo kŏccu kuṟumban karivīṭṭi kādal kaḍaññon
kinnāraṁ kŏñjuṁ pūvālan
alayāḍuṁ manassinṟĕ amarattuṁ aṇiyattuṁ
allinilāvāy pūttŏruṅṅāṁ
(pŏnnāryan..)

maṇimullattāliyaṇiññ maññāḍakkoḍiyuḍutt
maṇavāṭṭippĕṇṇāy ponnoḽāṁ
maṇalāryan nĕnmaṇi kutti māmuṇṇānūṇu viḽambi
muḽayola kūṭṭil kāttoḽāṁ
kariyĕṇṇattiriyūdāṁ kuḽirāṭrān kūṭṭāvāṁ
kuññu kināvuṁ kaṇḍuṟaṅṅāṁ
( pŏnnāryan..)