Ponnaaram sollaade

പൊന്നാരം ചൊല്ലാതെ
Work
Year
Language

പൊന്നാരം ചൊല്ലാതെ മന്ദാരത്തണലത്ത്
കണ്ണാരം പൊത്തി കളിക്കാൻ വാ
അള്ളള്ളോ ഞാനില്ലേ അമ്മായി തല്ലൂല്ലേ
പൊള്ളുന്ന തീയൊത്ത വെയിലല്ലേ? (പൊന്നാരം..)

കാ‍ട്ടാറിൻ കടവത്ത് കണ്ണാടിക്കടവത്ത്
കടലാസുവഞ്ചിയിറക്കാം വാ..
നിലയില്ലാത്തണലല്ലേ.. നീർക്കോലിപ്പാമ്പില്ലേ
നീന്താനായ് പോരേണ്ടേ ..ഞാനില്ലാ (പൊന്നാരം..)

തെക്കേലെക്കുന്നിലെ തേൻ‌മാവിൻ തണലത്ത്
ചക്കരമാങ്ങാപെറുക്കാം വാ
ചുമ്മാതെ തെക്കേലെ ഉമ്മൂമകണ്ടെങ്കിൽ
സമ്മാനം.. ഉം..
സമ്മാനം ചൂരപ്പഴം മാത്രം .. (പൊന്നാരം..)

pŏnnāraṁ sŏllādĕ mandārattaṇalatt
kaṇṇāraṁ pŏtti kaḽikkān vā
aḽḽaḽḽo ñānille ammāyi tallūlle
pŏḽḽunna tīyŏtta vĕyilalle? (pŏnnāraṁ..)

kāṭṭāṟin kaḍavatt kaṇṇāḍikkaḍavatt
kaḍalāsuvañjiyiṟakkāṁ vā..
nilayillāttaṇalalle.. nīrkkolippāmbille
nīndānāy poreṇḍe ..ñānillā (pŏnnāraṁ..)

tĕkkelĕkkunnilĕ ten‌māvin daṇalatt
sakkaramāṅṅābĕṟukkāṁ vā
summādĕ tĕkkelĕ ummūmagaṇḍĕṅgil
sammānaṁ.. uṁ..
sammānaṁ sūrappaḻaṁ mātraṁ .. (pŏnnāraṁ..)