Ponnaambale

പൊന്നാമ്പലേ
Year
Language

പൊന്നാമ്പലേ നിന്‍ ഹൃദയം
സിന്ദൂരചന്ദ്രനായ് ഞാനുണര്‍ത്തും
രാഗാര്‍ദ്രമാം ഈ മിഴികള്‍
സംഗീതധാരയില്‍ വീണടിയും
ചുണ്ടിലെ തേന്‍ തുള്ളിയെല്ലാം ഞാന്‍
ചുംബനപ്പൂവാല്‍ തലോടാം
ആ.................

ഞാന്‍ നിന്റെ പ്രേമത്തിന്‍ ജാലകവാതില്‍ക്കല്‍
ശ്രീരാഗപ്പക്ഷിയായ് പറന്നിറങ്ങും
ആരാരും കാണാതെ മാമരക്കൂട്ടിലെ
ആലോലചന്ദനം കവര്‍ന്നെടുക്കും
എന്തെന്തു മോഹങ്ങള്‍ അനുരാഗ സ്വപ്നങ്ങള്‍
ഏകാന്ത മൂകരായ് ഒരുമിച്ചു പങ്കിട്ടു
നിര്‍വൃതിയോടെന്നും നാം കൈമാറും
കഷ്ടണ്ട് ട്ടോ............

നീയെന്റെ ദാഹത്തിന്‍ പാനപാത്രങ്ങള്‍ക്ക്
മായികത്തേന്‍ കണം പകര്‍ന്നുതന്നു
ആരാരും പാടാത്ത അരുമയാം പാട്ടിന്നു
ആനന്ദധന്യമാം ശ്രുതിയിണക്കി
എന്നെന്നുമെന്നെന്നും നാമൊന്നിച്ചിങ്ങനെ
സായൂജ്യമേകുന്നൊരനുംഭൂതിപ്പൂതേടി
വാസന്തതീരങ്ങളില്‍ ചേക്കേറും
കഷ്ടണ്ട്ട്ടോ............

പൊന്നാമ്പലേ നിന്‍ ഹൃദയം
സിന്ദൂരചന്ദ്രനായ് ഞാനുണര്‍ത്തും
രാഗാര്‍ദ്രമാം ഈ മിഴികള്‍
സംഗീതധാരയില്‍ വീണടിയും
ചുണ്ടിലെ തേന്‍ തുള്ളിയെല്ലാം ഞാന്‍
ചുംബനപ്പൂവാല്‍ തലോടാം
ഇന്ദ്രനീലക്കൂന്തല്‍ച്ചുരുളില്‍
മുല്ലപ്പൂക്കള്‍ മൂടാന്‍

pŏnnāmbale nin hṛdayaṁ
sindūrasandranāy ñānuṇarttuṁ
rāgārdramāṁ ī miḻigaḽ
saṁgīdadhārayil vīṇaḍiyuṁ
suṇḍilĕ ten duḽḽiyĕllāṁ ñān
suṁbanappūvāl taloḍāṁ
ā.................

ñān ninṟĕ premattin jālagavādilkkal
śrīrāgappakṣiyāy paṟanniṟaṅṅuṁ
ārāruṁ kāṇādĕ māmarakkūṭṭilĕ
ālolasandanaṁ kavarnnĕḍukkuṁ
ĕndĕndu mohaṅṅaḽ anurāga svapnaṅṅaḽ
egānda mūgarāy ŏrumiccu paṅgiṭṭu
nirvṛtiyoḍĕnnuṁ nāṁ kaimāṟuṁ
kaṣṭaṇḍ ṭṭo............

nīyĕnṟĕ dāhattin pānabātraṅṅaḽkk
māyigatten kaṇaṁ pagarnnudannu
ārāruṁ pāḍātta arumayāṁ pāṭṭinnu
ānandadhanyamāṁ śrudiyiṇakki
ĕnnĕnnumĕnnĕnnuṁ nāmŏnnicciṅṅanĕ
sāyūjyamegunnŏranuṁbhūdippūdeḍi
vāsandadīraṅṅaḽil sekkeṟuṁ
kaṣṭaṇḍṭṭo............

pŏnnāmbale nin hṛdayaṁ
sindūrasandranāy ñānuṇarttuṁ
rāgārdramāṁ ī miḻigaḽ
saṁgīdadhārayil vīṇaḍiyuṁ
suṇḍilĕ ten duḽḽiyĕllāṁ ñān
suṁbanappūvāl taloḍāṁ
indranīlakkūndalscuruḽil
mullappūkkaḽ mūḍān