Ponnaambal

പൊന്നാമ്പൽ
Year
Language

(M) പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യം കണ്ടതോര്‍മയില്ലേ

(F) പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യം കണ്ടതോര്‍മയില്ലേ
(M) കുഞ്ഞോളം തുള്ളി വന്നൊരഴകായ്‌
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ
(F) പണ്ടത്തെ പാട്ടുറങ്ങുമൊരു മണ്‍വീണയാണെന്റെ മാനസം
(M) അന്നെന്നില്‍ പൂവണിഞ്ഞ മൃദു സല്ലാപമല്ലോ നിന്‍ സ്വരം
(F) എന്നിട്ടും നീ എന്നോടിന്നും മിണ്ടാത്തതെന്താണ്
(D) പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യം കണ്ടതോര്‍മയില്ലേ
കുഞ്ഞോളം തുള്ളി വന്നൊരഴകായ്‌
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ

(M) നിന്നെ എതിരേല്‍ക്കുമല്ലോ പൌര്‍ണമി പെണ്‍കൊടി
(F) പാടി വരവേല്‍ക്കുമല്ലോ പാതിരാ പുള്ളുകള്‍
(M) നിന്റെ അനുവാദമറിയാന്‍ എന്‍ മനം കാതോര്‍ത്തിരിപ്പൂ
(F) എന്നു വരുമെന്നുവരുമെന്നെന്നും കൊതിയാര്‍ന്നു നില്‍പ്പൂ
(M) വരില്ലേ..നീ വരില്ലേ..കാവ്യ പൂജാബിംബമേ
(F) നിലാവായ്‌ നീലരാവില്‍ നില്‍പ്പൂ ..മൂകം ഞാന്‍

(M) പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യം കണ്ടതോര്‍മയില്ലേ
കുഞ്ഞോളം തുള്ളി വന്നൊരഴകായ്‌
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ

(M) മൂടുപടമെന്തിനാവോ..മൂകാനുരാഗമേ
പാതി മറയുന്നതെന്തേ..അന്യയെപ്പോലെ നീ
എന്റെ പദയാത്രയില്‍ ഞാന്‍ തേടിനിന്‍ രാജാങ്കണങ്ങള്‍
എന്റെ പ്രിയ ഗാനധാരയില്‍ നിന്നിലെ ശ്രുതി ചേര്‍ന്നിരുന്നു
(F) വരില്ലേ..നീ വരില്ലേ..ചൈത്രവീണാവാദിനീ
(M) വസന്തം പൂത്തൊരുങ്ങിയല്ലോ വരൂ പ്രിയേ

(F) പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
(M) അന്നാദ്യം കണ്ടതോര്‍മയില്ലേ
(F) കുഞ്ഞോളം തുള്ളി വന്നൊരഴകായ്‌
(M) എന്‍ മുന്നില്‍ മിന്നി വന്ന കവിതേ
പണ്ടത്തെ പാട്ടുറങ്ങുമൊരു മണ്‍വീണയാണെന്റെ മാനസം
അന്നെന്നില്‍ പൂവണിഞ്ഞ മൃദു സല്ലാപമല്ലോ നിന്‍ സ്വരം
(F) എന്നിട്ടും നീ എന്നോടിന്നും മിണ്ടാത്തതെന്താണ്
(D) പൊന്നാമ്പല്‍ പുഴയിറമ്പില്‍ നമ്മള്‍
അന്നാദ്യം കണ്ടതോര്‍മയില്ലേ
കുഞ്ഞോളം തുള്ളി വന്നൊരഴകായ്‌
എന്‍ മുന്നില്‍ മിന്നി വന്ന കവിതേ

(M) pŏnnāmbal puḻayiṟambil nammaḽ
annādyaṁ kaṇḍadormayille

(F) pŏnnāmbal puḻayiṟambil nammaḽ
annādyaṁ kaṇḍadormayille
(M) kuññoḽaṁ tuḽḽi vannŏraḻagāy‌
ĕn munnil minni vanna kavide
(F) paṇḍattĕ pāṭṭuṟaṅṅumŏru maṇvīṇayāṇĕnṟĕ mānasaṁ
(M) annĕnnil pūvaṇiñña mṛdu sallābamallo nin svaraṁ
(F) ĕnniṭṭuṁ nī ĕnnoḍinnuṁ miṇḍāttadĕndāṇ
(D) pŏnnāmbal puḻayiṟambil nammaḽ
annādyaṁ kaṇḍadormayille
kuññoḽaṁ tuḽḽi vannŏraḻagāy‌
ĕn munnil minni vanna kavide

(M) ninnĕ ĕdirelkkumallo paൌrṇami pĕṇgŏḍi
(F) pāḍi varavelkkumallo pādirā puḽḽugaḽ
(M) ninṟĕ anuvādamaṟiyān ĕn manaṁ kādorttirippū
(F) ĕnnu varumĕnnuvarumĕnnĕnnuṁ kŏdiyārnnu nilppū
(M) varille..nī varille..kāvya pūjābiṁbame
(F) nilāvāy‌ nīlarāvil nilppū ..mūgaṁ ñān

(M) pŏnnāmbal puḻayiṟambil nammaḽ
annādyaṁ kaṇḍadormayille
kuññoḽaṁ tuḽḽi vannŏraḻagāy‌
ĕn munnil minni vanna kavide

(M) mūḍubaḍamĕndināvo..mūgānurāgame
pādi maṟayunnadĕnde..anyayĕppolĕ nī
ĕnṟĕ padayātrayil ñān deḍinin rājāṅgaṇaṅṅaḽ
ĕnṟĕ priya gānadhārayil ninnilĕ śrudi sernnirunnu
(F) varille..nī varille..saitravīṇāvādinī
(M) vasandaṁ pūttŏruṅṅiyallo varū priye

(F) pŏnnāmbal puḻayiṟambil nammaḽ
(M) annādyaṁ kaṇḍadormayille
(F) kuññoḽaṁ tuḽḽi vannŏraḻagāy‌
(M) ĕn munnil minni vanna kavide
paṇḍattĕ pāṭṭuṟaṅṅumŏru maṇvīṇayāṇĕnṟĕ mānasaṁ
annĕnnil pūvaṇiñña mṛdu sallābamallo nin svaraṁ
(F) ĕnniṭṭuṁ nī ĕnnoḍinnuṁ miṇḍāttadĕndāṇ
(D) pŏnnāmbal puḻayiṟambil nammaḽ
annādyaṁ kaṇḍadormayille
kuññoḽaṁ tuḽḽi vannŏraḻagāy‌
ĕn munnil minni vanna kavide