Ponmulam

പൊന്മുളം
Year
Language

ആ....ആ....ആ.....
പൊന്മുളം തണ്ടു മൂളും പാട്ടില്‍ ഞാന്‍ കേട്ടു നിന്റെ
ഹരിരാഗഗീതത്തിൻ ആലാപനം...
പൂവെയില്‍ കോടി നെയ്യും പൊന്നില്‍ ഞാന്‍ കണ്ടു നിന്റെ
മലര്‍മേനി ചാര്‍ത്തുന്ന പീതാംബരം...
പൊന്മുളം തണ്ടു മൂളും........

പൊയ്പ്പോയ ജന്മത്തിന്‍ യമുനാതടം തേടി
തനിയേ തുഴഞ്ഞേ പോയ് മൺതോണി ഞാന്‍
കദളീ നിലാവിന്റെ കളഭം തൊടീച്ചെന്റെ
നിറുകില്‍ തലോടി നീ....നിന്‍ മീര ഞാന്‍
അഭയം നീയേ....അഭയം നീയേ....
ആനന്ദചിന്മയനേ....ആ ...ആ....
പൊന്മുളം തണ്ടു മൂളും പാട്ടില്‍ ഞാന്‍ കേട്ടു നിന്റെ
ഹരിരാഗഗീതത്തിൻ ആലാപനം.....

വനമുല്ല കോർത്തീലാ....നറുവെണ്ണ കണ്ടീലാ...
പകരം തരാനൊന്നും കരുതിയില്ലാ...
ഇടനെഞ്ചില്‍ നീറുന്ന മുറിവാർന്നൊരീറപ്പൊന്‍
കുഴലായി നില്പൂ നിന്‍ പ്രിയരാധ ഞാന്‍
ശരണം നീയേ...ശരണം നീയേ...
ഘനശ്യാമസുന്ദരനേ.....
ആ....ആ....ആ.....

(പൊന്മുളം തണ്ടു മൂളും...)

ā....ā....ā.....
pŏnmuḽaṁ taṇḍu mūḽuṁ pāṭṭil ñān keṭṭu ninṟĕ
harirāgagīdattin ālābanaṁ...
pūvĕyil koḍi nĕyyuṁ pŏnnil ñān kaṇḍu ninṟĕ
malarmeni sārttunna pīdāṁbaraṁ...
pŏnmuḽaṁ taṇḍu mūḽuṁ........

pŏyppoya janmattin yamunādaḍaṁ teḍi
taniye tuḻaññe poy maṇdoṇi ñān
kadaḽī nilāvinṟĕ kaḽabhaṁ tŏḍīccĕnṟĕ
niṟugil taloḍi nī....nin mīra ñān
abhayaṁ nīye....abhayaṁ nīye....
ānandasinmayane....ā ...ā....
pŏnmuḽaṁ taṇḍu mūḽuṁ pāṭṭil ñān keṭṭu ninṟĕ
harirāgagīdattin ālābanaṁ.....

vanamulla korttīlā....naṟuvĕṇṇa kaṇḍīlā...
pagaraṁ tarānŏnnuṁ karudiyillā...
iḍanĕñjil nīṟunna muṟivārnnŏrīṟappŏn
kuḻalāyi nilbū nin priyarādha ñān
śaraṇaṁ nīye...śaraṇaṁ nīye...
ghanaśyāmasundarane.....
ā....ā....ā.....

(pŏnmuḽaṁ taṇḍu mūḽuṁ...)