പൊന്മേഘമോ പ്രേമ സന്ദേശകാവ്യമോ
എന്‍ ശാരികേ രാഗസംഗീതധാരയോ
പ്രേമാര്‍ദ്രമാം നിന്റെ സ്നേഹോപഹാരമോ
സഖി നിന്‍ കവിളില്‍ വിരിയും നാണമോ?
ഈ മലനിരതന്‍ താഴ്വരയില്‍ എന്നും
പൊഴിയും കുളിരില്‍ നനയാന്‍ സഖി നീ വരുമോ
നിന്‍ ചൊടിയിണകള്‍ മലരുകളായ് നിന്നു
നിറയും മധുരം നുകരാന്‍ ശലഭം വരുമോ
ഗായികേ വേണുവില്‍ ഉതിരും സ്വരം തരൂ
ഈ മഴമുകിലില്‍ സുന്ദരമാം സന്ധ്യ
സഖി നിന്‍ കവിളില്‍ വിടരാന്‍ വിതുമ്പും നിറമോ?
ഈ കടലലകള്‍ കരയിലെങ്ങുമെന്നും എഴുതും കഥകള്‍
പറയാന്‍ സഖി നീ വരുമോ?
ഈ മഴമുകിലില്‍ സുന്ദരമാം സന്ധ്യാ
സഖി നിന്‍ കവിളില്‍ വിടരാന്‍ വിതുമ്പും നിറമോ
ഈ കടലലകള്‍ കരയിലെങ്ങുമെന്നും എഴുതും കഥകള്‍
പറയാന്‍ സഖി നീ വരുമോ?
ഗോപികേ ഗാനമായ് ഒഴുകും സുഖം തരൂ