Ponmalayoratt

പൊന്മലയോരത്ത്‌
Year
Language

പൊന്മലയോരത്ത് പുഴയുടെ തീരത്ത്
പഞ്ചമിയെന്നൊരു പെണ്ണ്
കുമ്പിളിനുള്ളിൽ കുളിരും കൊണ്ട്
കുളിക്കാൻ വന്നൂ
(പൊന്മല..)

കനകക്കസവുടയാടയഴിച്ചവൾ
കല്പടവിന്മേൽ വെച്ചു
പാലാഴിയിലെ പളുങ്കു പോലെ
പവിഴമത്സ്യം പോലെ
അരനീർ വെള്ളത്തിൽ നീന്തി നടന്നു
അവളൊരു പുഷ്പശരം പോലെ
(പൊന്മല..)

ആമ്പൽപ്പൂക്കളെയിക്കിളിയിട്ടും കൊ
ണ്ടതു വഴി വന്നൊരു കാറ്റേ
ചന്ദനക്കല്ലിൽ നിന്നവളുടെ ചേലകൾ
എന്തിനു വാരിയെടുത്തൂ നീ
മാനത്തക്കരെ നീലപ്പൊയ്കയിൽ
നാണിച്ചു പഞ്ചമി നിന്നു
പെണ്ണിനുടുക്കാൻ ധനുമാസം നെയ്തൊരു
പൊന്നാടയല്ലോ പൂനിലാവ്
(പൊന്മല..)

pŏnmalayoratt puḻayuḍĕ tīratt
pañjamiyĕnnŏru pĕṇṇ
kumbiḽinuḽḽil kuḽiruṁ kŏṇḍ
kuḽikkān vannū
(pŏnmala..)

kanagakkasavuḍayāḍayaḻiccavaḽ
kalbaḍavinmel vĕccu
pālāḻiyilĕ paḽuṅgu polĕ
paviḻamatsyaṁ polĕ
aranīr vĕḽḽattil nīndi naḍannu
avaḽŏru puṣpaśaraṁ polĕ
(pŏnmala..)

āmbalppūkkaḽĕyikkiḽiyiṭṭuṁ kŏ
ṇḍadu vaḻi vannŏru kāṭre
sandanakkallil ninnavaḽuḍĕ selagaḽ
ĕndinu vāriyĕḍuttū nī
mānattakkarĕ nīlappŏygayil
nāṇiccu pañjami ninnu
pĕṇṇinuḍukkān dhanumāsaṁ nĕydŏru
pŏnnāḍayallo pūnilāv
(pŏnmala..)