പൊൻതാരം പൂത്തുലഞ്ഞവേളയിൽ
വിണ്‍ ആറ്റിൽ നീന്തിവന്ന ദേവതേ...
നീ ഈ മൂകരാഗമാലപിക്കും
ഏതോ രാത്രിസത്രം തേടി വന്നൂ...
നെഞ്ചിൽ ചാഞ്ഞുറങ്ങും ഈണം തൊട്ടുണർത്തി
ഒന്നായ് കൂടാൻ വാ....ഹേയ്...
(പൊൻതാരം....)
മിഥ്യയായ് സത്യമായ് ഉള്ളിനുള്ളിൽ ഊറി നിന്റെ
മന്ദഹാസകാന്തിപൂരം...
ഹാ സ്വർണ്ണമായ് വർണ്ണമായ് നിർണ്ണയം നിറഞ്ഞു നിന്റെ
സ്വപ്നലോല നൃത്തഭാവം...
ആറ്റുനോറ്റു കാത്തിരുന്ന പുണ്യമല്ലയോ...
ആശകൾക്കു തേൻ പകർന്ന ഹംസമല്ലയോ...
നീ എൻ ലോല ലോല തന്തി മീട്ടി വാ...ഹേയ്...
(പൊൻതാരം....)
മിന്നുമീ ചിപ്പിയിൽ മെല്ലെ മെല്ലെ ഊർന്നിറങ്ങും
ആദ്യ വർഷബിന്ദു പോലെ...
ഹോ...തെന്നുമീ തെന്നലിൽ കയ്യിലൂയലാടി നിൽക്കും
ആർദ്രയാമ ബിന്ദു പോലെ...
ചിത്രവർണ്ണ ചെണ്ടണിഞ്ഞൊരോമലല്ലയോ....
നിന്നിലെന്റെ മോഹദീപനാളമില്ലയോ...
നീ എൻ ലോല ലോല തന്തി മീട്ടി വാ...ഹേയ്...
(പൊൻതാരം....)