Pon peeligal

പൊന്‍ പീലികള്‍
Year
Language

പൊന്‍‌പീലികള്‍ മനസ്സില്‍
മുകില്‍മാലകള്‍ മലര്‍മാരികള്‍
പുലരിയില്‍... രജനിയില്‍...
മൂകതീരങ്ങളില്‍...

(പൊന്‍‌പീലി...)

കതിരിടും ഹൃദയഭൂവില്‍
കനവുകള്‍ വിരിയവേ
വീചികള്‍ ശ്യാമവീചികള്‍
ആയിരം വര്‍ണ്ണരാജികള്‍
രാഗാര്‍ദ്ര നിമിഷങ്ങളില്‍

(പൊന്‍‌പീലി...)

നിറമെഴും ചിറകുമായി.....
നിനവുകള്‍ ഉണരവേ (നിറമെഴും)
കൊഞ്ചലോ പൂവിന്‍ കൊഞ്ചലോ
തേങ്ങലോ കാറ്റിന്‍ തേങ്ങലോ
അജ്ഞാത ലയനങ്ങളില്‍...

(പൊന്‍‌പീലി...)

pŏn‌pīligaḽ manassil
mugilmālagaḽ malarmārigaḽ
pulariyil... rajaniyil...
mūgadīraṅṅaḽil...

(pŏn‌pīli...)

kadiriḍuṁ hṛdayabhūvil
kanavugaḽ viriyave
vīsigaḽ śyāmavīsigaḽ
āyiraṁ varṇṇarājigaḽ
rāgārdra nimiṣaṅṅaḽil

(pŏn‌pīli...)

niṟamĕḻuṁ siṟagumāyi.....
ninavugaḽ uṇarave (niṟamĕḻuṁ)
kŏñjalo pūvin kŏñjalo
teṅṅalo kāṭrin deṅṅalo
ajñāda layanaṅṅaḽil...

(pŏn‌pīli...)