ആ...
പൊൻകിനാവിനു കതിരു വന്നു
എൻ കരളിനു കുളിരു വന്നു
നീർമിഴികളിൽ നീ നിറഞ്ഞു
നീലപ്പീലി വിരിഞ്ഞു നിന്നു
(ആ പൊൻ കിനാവിനു..)
നിനിസാ നിസ
നിനിസസ നിനിസസ നാ
മമഗരിസ നിസനിധപ ഗമഗരിസാ ഗഗമമാ
ഈ വിരലാൽ നീ തഴുകും തുളസിക്കതിരാണു ഞാൻ
കാട്ടിൽ നിന്റെ പാട്ടു പാടും
കാട്ടുമുളയാണു ഞാൻ
ആ... പാടും കാട്ടുമുളയാണു ഞാൻ
(പൊൻകിനാവിനു കതിരു വന്നു..)
പൂ മുടിയിൽ നിൻ തനുവിൽ
പടരും ലതയാകും ഞാൻ
രാവിൽ മാരകേളിയാടും നാഗകന്യയാകും ഞാൻ
ആടും നാഗകന്യയാകും ഞാൻ
(പൊൻകിനാവിനു കതിരു വന്നു..)
ā...
pŏnkināvinu kadiru vannu
ĕn karaḽinu kuḽiru vannu
nīrmiḻigaḽil nī niṟaññu
nīlappīli viriññu ninnu
(ā pŏn kināvinu..)
ninisā nisa
ninisasa ninisasa nā
mamagarisa nisanidhaba gamagarisā gagamamā
ī viralāl nī taḻuguṁ tuḽasikkadirāṇu ñān
kāṭṭil ninṟĕ pāṭṭu pāḍuṁ
kāṭṭumuḽayāṇu ñān
ā... pāḍuṁ kāṭṭumuḽayāṇu ñān
(pŏnkināvinu kadiru vannu..)
pū muḍiyil nin danuvil
paḍaruṁ ladayāguṁ ñān
rāvil mārageḽiyāḍuṁ nāgaganyayāguṁ ñān
āḍuṁ nāgaganyayāguṁ ñān
(pŏnkināvinu kadiru vannu..)