പൊൻകണി വെയ്ക്കുവതാരോ സ്വപ്നത്തിൽ
പവനുതിരും കൊന്നപ്പൂവുകളാൽ
കണിവിളക്കു കൊളുത്തുവതാരോ കരളിൽ
കടമിഴിയിലെ നാണത്തിൻ തിരനോട്ടത്താൽ
(പൊൻകണി....)
ആ മന്ദഹാസക്കൈനീട്ടം നൽകുവതാരോ ആരോ
മനസ്സിൽ മേടപ്പൊൻപുലരിയുദിക്കെ
പൊൻകണി വെയ്ക്കുവതാരോ സ്വപ്നത്തിൽ
പവനുതിരും കൊന്നപ്പൂവുകളാൽ
ഒരു കൂട പൂവുള്ളിൽ ഇടവപ്പടിവാതിലിലെത്തി
തേരേറി എങ്ങോപോയ് മറയില്ലേ മധുമാസം
(ഒരു കൂട.....)
മാരിവില്ലു വിടർത്തുന്നു കനവിന്റെ പൂവുകളാലെ - 2
മായാത്ത വാസന്തശ്രീ പ്രണയാർദ്രമനസ്സുകളിൽ
പൊൻകണി വെയ്ക്കുവതാരോ സ്വപ്നത്തിൽ
പവനുതിരും കൊന്നപ്പൂവുകളാൽ
താഴെ തൊടിയിൽ പൂവിട്ടൊരു വെള്ളരിവള്ളിയ്ക്കോ
വിഷുനാളിൽ താലോലിയ്ക്കാൻ അഴകാർന്ന കുഞ്ഞുങ്ങൾ
(താഴെ തൊടിയിൽ....)
അനുരാഗവല്ലരി പൂത്തു മാണിക്യക്കണി എഴുപതുനാൾ - 2
ആരോമൽ കുഞ്ഞിനെയും തഴുകാനായ് മോഹമുദിച്ചു
(പൊൻകണി....)
ആ....ആ.... - 3