കാരിരുമ്പാണി പഴുതുള്ള കൈകളേ
നീയിന്നു ഞങ്ങളെ അനുഗ്രഹിച്ചു
(കാരിരുമ്പാണി)
അത്യുന്നതങ്ങളില്‍ നിന്നു നീ ഞങ്ങള്‍ടെ
ദുഃഖങ്ങള്‍ കേട്ടു പ്രസാദിച്ചു
(കാരിരുമ്പാണി)
പാപം നിഴല്‍ പോലെ കൂടെ വരുന്നു
പാപികളാല് ഭൂമി നിറയുന്നു
(പാപം )
അറിഞ്ഞുകൊണ്ടാണേലും അറിയാതെയാണേലും
അപരാധങ്ങള്‍ പൊറുക്കേണമേ
അവിടുന്നപരാധങ്ങള് പൊറുക്കണമേ
(കാരിരുമ്പാണി)
ദുഷ്ടന്മാരുടെ കൈകളില്‍ നിന്നു നീ
നിത്യവും മനുഷ്യരെ കാക്കുന്നു
(ദുഷ്ടന്മാരുടെ)
അന്ധകാരത്തിന്നുള്ളില് വഴിതെറ്റി പിരിയുമ്പോള്‍
അവരെ നയിക്കേണമേ
നന്മയില് അവിടുന്നവരെ നയിക്കണമേ
(കാരിരുമ്പാണി)