അല്ലിയാമ്പല്‍ തോണിയില്‍
എന്നുമീറന് സന്ധ്യയില്‍
എന്റെ കാണാക്കടവ് തേടും
വെണ്ണിലാ തിങ്കളേ മാഞ്ഞുപോവല്ലേ
അല്ലിയാമ്പല്‍ തോണിയില്‍
എന്നുമീറന് സന്ധ്യയില്‍
എന്റെ കാണാക്കടവ് തേടും
വെണ്ണിലാ തിങ്കളേ മാഞ്ഞുപോവല്ലേ
അല്ലിയാമ്പല്‍ തോണിയില്‍ ആ.. ആ..
പാതിമായും ചിരിയുമായ് നീ നിലാവില് നില്ക്കവേ
തിളങ്ങും കണ്‍കളില്‍ തുളുമ്പും നാണമോ
കണിപ്പൂംകൈകളില് കിലുങ്ങും വളകളോ
തെന്നലേ.. തെന്നലേ പേടമാനാം പെണ്ണിനായ്
കുഞ്ഞിളം കൂടൊരുക്കാമോ എന്നെന്നും
അല്ലിയാമ്പല്‍ തോണിയില്‍
എന്നുമീറന് സന്ധ്യയില്‍
എന്റെ കാണാക്കടവ് തേടും
വെണ്ണിലാ തിങ്കളേ മാഞ്ഞുപോവല്ലേ
അല്ലിയാമ്പല്‍ തോണിയില്‍ ആ.. ആ..
മകരമഞ്ഞിന് താളിയേന്തി നീരാടാന്‍ പോകവേ
പുലര്പ്പൂങ്കിളികളോ വിളിച്ചു മധുരമായ്
തെളിഞ്ഞു മിഴിയിതള്‍ വിളക്കിന് തിരികളാല്‍
രാക്കിളി... രാക്കിളി നാട്ടുമാവിന് ചില്ലയില്‍
കൂടെ വാ കൂട്ടിരിക്കാനായ് എന്നെന്നും
അല്ലിയാമ്പല്‍ തോണിയില്‍
എന്നുമീറന് സന്ധ്യയില്‍
എന്റെ കാണാക്കടവ് തേടും
വെണ്ണിലാ തിങ്കളേ മാഞ്ഞുപോവല്ലേ