കസ്തൂരിമാനിന്റെ തോഴീ
കനകക്കിനാവിന്റെ റാണീ
കസ്തൂരിമാനിന്റെ തോഴീ
കനകക്കിനാവിന്റെ റാണീ
കഥപറയും നിന് കണ്ണില്‍ വിടരും
കവിത വായിച്ചു നോക്കി
പ്രേമകവിത വായിച്ചു നോക്കി
മധുരക്കിനാവിന്റെ തേരില്‍
മണിവില്ലുമായ് വന്ന ദേവാ
മധുരക്കിനാവിന്റെ തേരില്‍
മണിവില്ലുമായ് വന്ന ദേവാ
നഖമുനയാല്‍ എന്‍ നെഞ്ചില്നെയ്ത
കവിത വായിച്ചു നോക്കി
പ്രേമകവിത വായിച്ചു നോക്കി
കസ്തൂരിമാനിന്റെ തോഴീ
ഓ...കനകക്കിനാവിന്റെ റാണീ
അനുരാഗലേഖനമെഴുതും വിരലിന്റെ
തഴുകല്‍ ഏല്ക്കുന്ന നേരം
അകതാരില്‍ ആനന്ദം പകരുമീ രൂപം
കൊതിതീരെ കാണുവാന്‍ മോഹം....(ആ..ആ..അനുരാഗ..)
മോഹം..മോഹം..നിന്നെ മാറോടുചേര്‍ക്കുവാന്‍ മോഹം
നിന്നെ മാറോടുചേര്‍ക്കുവാന്‍ മോഹം
മധുരക്കിനാവിന്റെ തേരില്‍
മണിവില്ലുമായ് വന്ന ദേവാ
ഋതുരാജപുഷ്പങ്ങളരുളും സൌരഭ്യം
കരളില്‍ നിറയ്ക്കുന്ന കാലം
അരുണനു കിരണങ്ങള്‍ നല്കുമീ കവിളില്‍
ഒരു മുദ്ര ചാര്‍ത്തുവാന്‍ മോഹം..(ഓ..ഋതുരാജ...)
മോഹം..മോഹം...എന്നും ഇതുപോലെ നില്ക്കുവാന് മോഹം
എന്നും ഇതുപോലെ നില്ക്കുവാന് മോഹം...
(കസ്തൂരിമാനിന്റെ തോഴീ....)