Pirinyanyau povugayo

പിരിഞ്ഞു പോവുകയോ
Year
Language

പിരിഞ്ഞുപോവുകയോ ഞങ്ങളെ
വെടിഞ്ഞുപോവുകയോ
നിറഞ്ഞകണ്ണുകള്‍ കാണാതെ
തകര്‍ന്നകരളുകള്‍ കാണാതെ
പിരിഞ്ഞുപോവുകയോ ഞങ്ങളേ വെടിഞ്ഞുപോവുകയോ
ചേച്ചി പോകരുതേ പ്രിയചേച്ചി പോകരുതേ

മുത്തശ്ശിക്കഥ ചൊല്ലിക്കൊണ്ടേ
മുത്തം നല്‍കും ചേച്ചി
ഇത്തിരിപ്പൂവിന്‍ ഗാനം പാടി
നൃത്തം ചെയ്യും ചേച്ചി
അമ്മയാകും ത്യാഗത്തില്‍
അച്ഛനാകും സ്നേഹത്തില്‍
കുളിര്‍മയാകും തീവെയിലില്‍
വെളിച്ചമാകും കൂരിരുളില്‍
ചേച്ചി പോകരുതേ പ്രിയ ചേച്ചി പോകരുതേ

സ്വന്തം വേദനയുള്ളിലൊതുക്കി
പുഞ്ചിരിതൂകും ചേച്ചി
ഇത്തിരിച്ചുണ്ടുകള്‍ വിരിയാന്‍ ഹൃദയം
പൂത്തിരിയാക്കിയ ചേച്ചി
തോഴിയാകും കളിയാടാന്‍
നാഥയാകും നയിച്ചീടാന്‍
വിരുന്നുവന്നീ മാളികയില്‍
വിടര്‍ന്ന പൊന്‍‌വിഷുക്കണിപോലെ
ചേച്ചി പോകരുതേ പ്രിയ ചേച്ചി പോകരുതേ

piriññubovugayo ñaṅṅaḽĕ
vĕḍiññubovugayo
niṟaññagaṇṇugaḽ kāṇādĕ
tagarnnagaraḽugaḽ kāṇādĕ
piriññubovugayo ñaṅṅaḽe vĕḍiññubovugayo
secci pogarude priyasecci pogarude

muttaśśikkatha sŏllikkŏṇḍe
muttaṁ nalguṁ secci
ittirippūvin gānaṁ pāḍi
nṛttaṁ sĕyyuṁ secci
ammayāguṁ tyāgattil
acchanāguṁ snehattil
kuḽirmayāguṁ tīvĕyilil
vĕḽiccamāguṁ kūriruḽil
secci pogarude priya secci pogarude

svandaṁ vedanayuḽḽilŏdukki
puñjiridūguṁ secci
ittiriccuṇḍugaḽ viriyān hṛdayaṁ
pūttiriyākkiya secci
toḻiyāguṁ kaḽiyāḍān
nāthayāguṁ nayiccīḍān
virunnuvannī māḽigayil
viḍarnna pŏn‌viṣukkaṇibolĕ
secci pogarude priya secci pogarude