Pinneyumedo

പിന്നെയുമേതൊ
Work
Year
Language

പ്രിയപ്പെട്ട ഡിസംബര്‍ മറന്നു
പോയൊരു പാട്ടിന്റെ മഴനൂല്‍പോലെ
മറ്റൊരു ജന്മത്തിന്റെ നക്ഷത്രപ്പൊട്ടു പോലെ
ഒരു മെഴുതിരിയായ്‌ ഞാനുരുകുന്നതു
നിനക്കു വേണ്ടി മാത്രം.
പിന്നെയുമേതോ രാക്കിളി പാടി
പ്രണയത്തിന്‍ ഗസല്‍ രാഗം

പിന്നെയുമേതോ രാക്കിളി പാടി
പ്രണയത്തിന്‍ ഗസല്‍ രാഗം ഏതോ
പ്രണയത്തിന്‍ ഗസല്‍ രാഗം
ഓരമ്മകളാല്‍ ഒഴുകുമൊരീറന്‍
മിഴിയിലെ മഴമുകില്‍പോലെ
(പിന്നെയുമേതോ )

ആ...ആ.....
ആകലെ നിന്നും ഒരു സാന്ധ്യ മേഘം
കടലിനെ നോക്കി പാടുമ്പോള്‍
പറയാതെ നീ നിന്‍ പ്രണയം മുഴുവനും
പനിനീര്‍ കാറ്റായ്‌ പകരുകയോ
(പിന്നെയുമേതോ )

മറന്നുവെന്നോ നീ മറന്നുവെന്നോ

മറന്നുവെന്നോ മുകില്‍ പീലി നീര്‍ത്തും
മനസ്സിലെ മായാതീരം നീ
അറിയാതെ ഞാനെന്‍ ഹൃദയം മുഴുവനും
അഴകേ നിനക്കായ്‌ നല്‍കുമ്പോള്‍
(പിന്നെയുമേതോ...)

priyappĕṭṭa ḍisaṁbar maṟannu
poyŏru pāṭṭinṟĕ maḻanūlbolĕ
maṭrŏru janmattinṟĕ nakṣatrappŏṭṭu polĕ
ŏru mĕḻudiriyāy‌ ñānurugunnadu
ninakku veṇḍi mātraṁ.
pinnĕyumedo rākkiḽi pāḍi
praṇayattin gasal rāgaṁ

pinnĕyumedo rākkiḽi pāḍi
praṇayattin gasal rāgaṁ edo
praṇayattin gasal rāgaṁ
orammagaḽāl ŏḻugumŏrīṟan
miḻiyilĕ maḻamugilbolĕ
(pinnĕyumedo )

ā...ā.....
āgalĕ ninnuṁ ŏru sāndhya meghaṁ
kaḍalinĕ nokki pāḍumboḽ
paṟayādĕ nī nin praṇayaṁ muḻuvanuṁ
paninīr kāṭrāy‌ pagarugayo
(pinnĕyumedo )

maṟannuvĕnno nī maṟannuvĕnno

maṟannuvĕnno mugil pīli nīrttuṁ
manassilĕ māyādīraṁ nī
aṟiyādĕ ñānĕn hṛdayaṁ muḻuvanuṁ
aḻage ninakkāy‌ nalgumboḽ
(pinnĕyumedo...)